പുതിയ ചിത്രങ്ങളില്‍ താരങ്ങള്‍ അഭിനയിക്കുന്നത് വിലക്കാന്‍ ആകില്ലെന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ അറിയിച്ചു. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ നിര്‍മ്മാതാക്കള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും അമ്മ അറിയിച്ചു. പുതിയ ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ അമ്മ തയ്യാറാവില്ലെന്നും അവര്‍ നിലപാട് വ്യക്തമാക്കി. ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധിയില്‍ താരങ്ങളും അഭിനേതാക്കളും പ്രതിഫലത്തുക കുറക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനു നല്‍കിയ മറുപടിയിലാണ് അമ്മ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ മാസശന്പളം പോലെ ഒന്നല്ല താരങ്ങളുടെ പ്രതിഫലം എന്നും അതില്‍ എത്ര കുറക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാന്‍ ആകില്ലെന്നും അമ്മ അറിയിച്ചു.
അമ്മയുടെ മറുപടി സ്വാഗതാര്‍ഹം ആണെന്ന് എം. രജ്ഞിത്ത് അറിയിച്ചു. പ്രതിഫലം സംബന്ധിച്ച് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്ന് സംഘടനയെന്ന് നിലക്ക് അമ്മക്ക് കഴിയില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് നിര്‍മ്മാതാക്കളുമായി സഹകരിക്കണം എന്നാവശ്യപ്പെട്ട് എല്ലാ അംഗങ്ങള്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു.