കായലിൽ ഇറങ്ങി നിന്ന് വിനോദസഞ്ചാരം ആസ്വദിക്കാൻ ; കേരളത്തിലെ “സാമ്പ്രാണിക്കൊടി” എന്ന മനോഹര ദ്വീപ്

0
246

ഏറ്റവും ആഴം കൂടിയ കായലിന്റെ നടുവിലൂടെ വെള്ളത്തിലിറങ്ങി കാൽനടയായി പോകാവുന്ന കേരളത്തിലെ മനോഹര ദ്വീപണിത്. ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് കൊല്ലം ന​ഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ്.

അഷ്ടമുടിക്കായലിന്റെ ഒത്തനടുക്ക് സഞ്ചാരികൾക്ക് ഇറങ്ങിനിൽക്കാവുന്ന ഒരു ദ്വീപുണ്ട്. സാമ്പ്രാണിക്കൊടി എന്നാണ് ഇവിടം അറിയപ്പെടുന്നത്. കൊല്ലം ന​ഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

കായലിന്റേയും കണ്ടൽക്കാടുകളുടേയും സൗന്ദര്യം ആസ്വദിക്കുന്നതിന് പുറമേ കായലിൽ ഇറങ്ങി നിന്ന് വിനോദസഞ്ചാരം സാധ്യമാവുന്ന ഇടം കൂടിയാണ് സാമ്പ്രാണിക്കൊടി. കേരളത്തിന്റെ ഏറ്റവും ആഴം കൂടിയ കായലായ അഷ്ടമുടിക്കായലിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. കായൽ സൗന്ദര്യം പരിപൂർണമായി ആസ്വദിക്കാൻ ആ​ഗ്രഹമുള്ളവർക്ക് ജല​ഗതാ​ഗത വകുപ്പിന്റെ ബോട്ട് സർവീസ് ഉപയോ​ഗപ്പെടുത്താവുന്നതാണ്.‌‌

കാവനാട്ട് നിന്നാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്. മിതമായ നിരക്കേ ടിക്കറ്റിന് ഈടാക്കുന്നുള്ളൂ. അഞ്ച് മിനിറ്റുകൊണ്ട് ഇവിടെ നിന്നും സാമ്പ്രാണിക്കൊടിയിലെത്താം

അൽപദൂരം ബോട്ടിൽ പോയ ശേഷം പിന്നീട് കായലിലിറങ്ങി നടന്ന് പോകാം എന്നതാണ് സാമ്പ്രാണി കൊടിയെ വ്യത്യസ്തമാക്കുന്നത്. തുരുത്തിന് എതിർവശത്തായി മത്സ്യത്തൊഴിലാളികളുടെ ഒരു കോളനിയുണ്ട്. പലതരം ജീവജാലങ്ങളേയും ഈ യാത്രയിൽ കാണാനാവും. ദേശീയ ജലപാതയുടെ ഭാ​ഗമായി അഷ്ടമുടിക്കായലിന്റെ ആഴം വർധിപ്പിച്ചിരുന്നു. അന്നെടുത്ത മണ്ണ് ഇവിടെ നിക്ഷേപിച്ചതാണ് സാമ്പ്രാണി കൊടിയുടെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിച്ചത്.

Content Highlights: Sambrankodi Island, Ashtamudi Lake, Kollam Tourism, Kerala Tourism,

LEAVE A REPLY

Please enter your comment!
Please enter your name here