കൂടുതൽ പേർക്ക് കോവിഡ് : ശബരിമലയിൽ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്

0
68

ശബരിമലയില്‍ കൊവിഡ് പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസത്തെ മാത്രം പരിശോധനയില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്.

 

സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 18 പൊലീസ് ഉദ്യോഗസ്ഥര്‍, 17 ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഒരു ഹോട്ടല്‍ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരില്‍ രോഗബാധ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മെസ്സുകള്‍ അടച്ചു. പൊലീസുകാരുടെ എണ്മവും കുറച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here