പ്രശസ്ത ടെലിവിഷൻ താരം ദിവ്യ ഭട്‌നഗർ കോവിഡ് ബാധിച്ച് മരിച്ചു.

0
300

മുംബൈ∙ ടെലിവിഷൻ താരം ദിവ്യ ഭട്നഗർ (34) കോവിഡ് ബാധിച്ചു മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. നവംബർ 28നാണ് ദിവ്യയ്ക്ക് കോവിഡ‍് സ്ഥിരീകരിച്ചത്. ന്യുമോണിയ. ബാധിതയായിരുന്ന ദിവ്യയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

എന്നാൽ തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നെന്ന് സഹോദരൻ അറിയിച്ചു. പ്രശസ്ത ഹിന്ദി പരമ്പര “യേ രിസ്താ ക്യാ കെഹ്‌ലാത്താ” ഹായിലെ ഗുലാബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ദിവ്യ ജനപ്രീതി നേടിയത്.

2009 മുതൽ സംപ്രേഷണം ചെയ്യുന്ന പരമ്പര നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. ഉഡാൻ, ജീത് ഗെയ് തോ പി തോ പിയ മോരെ, വിഷ് തുടങ്ങിയ പരമ്പരകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട് . ടെലിവിഷൻ രംഗത്തെ പ്രമുഖർ ദിവ്യയുടെ മരണത്തിൽ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here