ഹാമില്‍ട്ടണ്‍: വിന്‍ഡിസിനെതിരായ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് ജയത്തിലേക്ക്. മൂന്നാം ദിനം മാത്രം 16 വിക്കറ്റുകളാണ് വിന്‍ഡിസിന് നഷ്ടമായത്. ഫോളോ ഓണ്‍ ചെയ്യുന്ന വിന്‍ഡിസ് മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എന്ന നിലയിലാണ്.
ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 185 റണ്‍സ് കൂടിയാണ് വിന്‍ഡിസിന് ഇനി വേണ്ടത്. 107 റണ്‍സ് പിന്നിട്ട് നില്‍ക്കുന്ന ബ്ലാക്ക്വുഡ്-അല്‍സാരി ജോസെഫ് കൂട്ടുകെട്ടാണ് വിന്‍ഡിസിന് അല്‍പ്പമെങ്കിലും ആശ്വാസമാകുന്നത്. ബ്ലാക്ക് വുഡ് 80 റണ്‍സും, ജോസെഫ് 59 റണ്‍സും നേടി പുറത്താവാതെ നില്‍ക്കുകയാണ്.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ബ്ലാക്ക് വുഡും അല്‍സാരി ജോസഫും ചേര്‍ന്ന് വിന്‍ഡിസിനെ പിടിച്ചു കയറ്റി കൊണ്ടുവന്നത്.വാഗ്നര്‍ രണ്ട് വിക്കറ്റും, സൗത്തി, ബോള്‍ട്ട്, ജാമിസണ്‍, മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡിസ് 138 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. നാല് വിക്കറ്റ് അവിടെ വീഴ്ത്തി ടിം സൗത്തിയാണ് വിന്‍ഡിസ് കുരുതിക്ക് നേതൃത്വം നല്‍കിയത്. ആദ്യ ഇന്നിങ്‌സില്‍ വില്യംസണിന്റെ ബാറ്റിങ് ആണ് കിവീസിനെ തുടര്‍ച്ചത്. 251 റണ്‍സ് ആണ് ജാമിസണ്‍ സ്‌കോര്‍ ചെയ്തത്. കിവീസ് സ്‌കോര്‍ 500 കടത്തിയത് വാലറ്റക്കാരന്‍ ജാമിസണിനെ കൂട്ടുപിടിച്ചും