പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് : മിനിമം ബാലൻസ് പരിധി 500 രൂപയാക്കി ഉയർത്തി

0
107

ന്യൂഡല്‍ഹി : പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് പരിധി ഇന്ത്യ പോസ്റ്റ് ഉയര്‍ത്തി. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ കുറഞ്ഞത് 500 രൂപ ബാലന്‍സ് നിലനിര്‍ത്തേണ്ടിവരുമെന്നാണ് ഇന്ത്യ പോസ്റ്റ് ഓഫീസ് ട്വീറ്ററിലൂടെ അറിയിച്ചത്.

 

‘11.12.2020 ഓടെ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ കുറഞ്ഞത് 500 രൂപ ബാലന്‍സ് നിലനിര്‍ത്തുക’ എന്നാണ് ഇന്ത്യ പോസ്റ്റ് സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.

 

ഇന്ത്യാ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്‌, ഈ സാമ്ബത്തിക വര്‍ഷാവസാനം സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിമം 500 രൂപ നിലനിര്‍ത്തുന്നില്ലെങ്കില്‍, 100 രൂപ അക്കൗണ്ട് മെയിന്റനന്‍സ് ഫീസായി കുറയ്ക്കും.അക്കൗണ്ട് ബാലന്‍സ് ഇല്ലെങ്കില്‍, അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടുമെന്നും ഇന്ത്യാ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here