ന്യൂ ഡൽഹി: സി ബി എസ് ഇ യുടെ ഒറ്റമകൾക്കുള്ള സ്കോളർഷിപ്പിന് പതിനൊന്നാം ക്ലാസ്സിലെ , കുട്ടികൾക്ക് ഡിസംബർ 10 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. http:/cbse.nic.in
ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്ക് സഹായകമായ മെറിറ്റ് സ്കോളർഷിപ്പാണിത്. ഒറ്റ മകൾ എന്നാൽ ഏകസന്താനം ആയിരിക്കണം. പക്ഷേ ഒരേ പ്രസവത്തിലുള്ള കുട്ടികളെ ഒറ്റമകൾ വിഭാഗത്തിലായി കരുതും. 2020 ലെ സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷ 60% മാർക്കോടെ ജയിച്ച് ഇപ്പോൾ സി ബി എസ് ഇ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്നവർക്ക് മാസം 500 രൂപ വീതം 2 വർഷം ലഭിക്കും.
പ്രിൻസിപ്പലിന്റെ മേലൊപ്പ്, സത്യവാങ് മൂലം, ബാങ്ക് അക്കൗണ്ട്, ഫോട്ടോ തുടങ്ങിയവ സംബന്ധിച്ച സൈറ്റിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. സ്കൂൾ ഓഫീസിൽ നിന്ന് ഇക്കാര്യങ്ങൾക്ക് സഹായം ലഭിക്കും.