മണാലി ∙ ഹിമാചൽ പ്രദേശിലെ തൊറാങ് ഗ്രാമത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് സ്ഥിതി ഗുരുതരമായിരിക്കുന്നു. 52 – കാരനായ ഭൂഷൺ താക്കൂർ ഒഴികെ, ലഹൗൾ ജില്ലയിലുള്ള തൊറാങ് ഗ്രാമത്തിലെ എല്ലാ ഗ്രാമവാസികൾക്കെല്ലാം കോവിഡ് പിടിപെട്ടു. ഇതോടെ, ജനസംഖ്യാ അനുപാതത്തിൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ പ്രദേശമായി തേറാങ് ഗ്രാമം മാറി.
വിനോദ സഞ്ചാരികൾക്ക് ജില്ലയിലേക്ക് ഭരണകൂടം നിയന്ത്രണമേർപ്പെടുത്തി. ഒട്ടുമിക്ക ആളുകളും കുളുവിലേക്ക് താമസം മാറ്റിയതോടെ നിലവിൽ ഗ്രാമത്തിൽ 42 പേർ മാത്രമാണുള്ളത്. ഇവർ കഴിഞ്ഞ ദിവസം കോവിഡ് പരിശോധനയ്ക്കു വിധേയരായപ്പോഴാണ് ഇവരിൽ 41 പേരും രോഗികളാണെന്നു കണ്ടെത്തിയത്. ഭൂഷൺ താക്കൂറിന്റെ അഞ്ച് കുടുംബാംഗങ്ങൾക്കു രോഗം സ്ഥീകരിച്ചു.