ബെംഗളൂരു: ഭൂരിഭാഗം അധ്യാപകരും രക്ഷിതാക്കളും ഓൺലൈൻ അധ്യാപനം അപര്യാപ്തവും ഫലപ്രദമല്ലാത്തതുമാണെന്ന് വെളിപ്പെടുത്തുന്നു. ഒരു സ്വകാര്യ സർവകലാശാല നടത്തിയ പഠനത്തിൽ, മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി.
1,522 സ്കൂളുകൾ ഉൾക്കൊള്ളുന്ന, 26 ജില്ലകളിൽ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ “മിത്ത്സ് ഓഫ് ഓൺലൈൻ എഡ്യൂക്കേഷനെക്കുറിച്ചുള്ള” ഫീൽഡ് പഠനം അസിം പ്രേംജി സർവകലാശാല പുറത്തിറക്കി. ഈ പബ്ലിക് സ്കൂളുകളിൽ 80,000 ത്തിലധികം വിദ്യാർത്ഥികളുണ്ട്. ഓൺലൈൻ വിദ്യാഭ്യാസത്തിൽ കുട്ടികളുടെയും അധ്യാപകരുടെയും അനുഭവം മനസ്സിലാക്കുക എന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യം.
“ഓൺലൈൻ മോഡ്, വിദ്യാഭ്യാസത്തിന് അപര്യാപ്തമാണെന്നും ഫലപ്രദമല്ലെന്നും പ്രസ്താവിക്കുന്ന ഭൂരിഭാഗം അധ്യാപകരെയും രക്ഷിതാക്കളെയും പഠനം കണ്ടെത്തിയെന്ന് ,” പ്രസ്താവനയിൽ പറയുന്നു. മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ആവശ്യമായ ആരോഗ്യ പരിരക്ഷകളോടെ സ്കൂളുകളിലേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, ഇത്തരമൊരു സംഭവത്തിൽ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും പഠനം വെളിപ്പെടുത്തുന്നു.
“ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമല്ലാത്തത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സ്വഭാവം കൊണ്ടാണ. നെറ്റ്, ഓൺലൈൻ ആപ്പ്ളിക്കേഷൻസ് മുതലായവ ലഭ്യമല്ലാത്തതിനാൽ മാത്രമല്ല, പ്രത്യേകിച്ച് സ്കൂൾ പ്രായത്തിലുള്ള പിഞ്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് ശാരീരിക സാന്നിധ്യം, ശ്രദ്ധ, ചിന്ത, വികാരങ്ങൾ എന്നിവ ആവശ്യമാണെന്ന് ”അസിം പ്രേംജി സർവകലാശാല വൈസ് ചാൻസലർ അനുരാഗ് ബെഹാർ പറഞ്ഞു. പഠന ലക്ഷ്യങ്ങളെ എല്ലാം ഒന്നിച്ചു കൊണ്ടുവരാൻ, ഘട്ടം ഘട്ടമായി, പലപ്പോഴും, ഓൺലൈൻ വിദ്യാഭ്യാസനത്തിന് സാധ്യമല്ല, കാരണം ഓരോ വിദ്യാർത്ഥിയും വ്യത്യസ്തമാണ് എന്ന് അദ്ദേഹം വിശദീകരിച്ചു.
വിദ്യാഭ്യാസത്തിന്, അധ്യാപകർക്കും, വിദ്യാർത്ഥികൾക്കുമിടയിൽ വാചികമായതും, ക്രിയാത്മകമായതുമായ ഇടപെടലുകൾ ആവശ്യമാണെന്നും, ഇത് യഥാർത്ഥ ക്ലാസുകളിൽ മാത്രമേ സാധ്യമാകൂ എന്നും ബെഹാർ കൂട്ടിച്ചേർത്തു. ഓൺലൈൻ ക്ലാസുകളിൽ, കുട്ടികളുമായി വൈകാരിക ബന്ധം പുലർത്താനുള്ള സാധ്യത ഇല്ലെന്നും , അതിനാൽ അത്തരം ക്ലാസുകളിൽ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം ഇല്ലാതാക്കുകയും ചെയ്തു എന്ന കാര്യം 80 ശതമാനത്തിലധികം അധ്യാപകർ പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ വഴി കുട്ടികളുടെ പഠനത്തെക്കുറിച്ച് ശരിയായ ഒരു വിലയിരുത്തലും സാധ്യമല്ലെന്ന് 90 ശതമാനം അധ്യാപകരും അഭിപ്രായപ്പെട്ടു.
60 ശതമാനത്തിലധികം കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ അവസരങ്ങൾ നേടാൻ സാധ്യമല്ലെന്നു സർവകലാശാല വ്യക്തമാക്കി. കാരണം സ്മാർട്ട്‌ഫോണുകളുടെ ലഭ്യതക്കുറവ് അല്ലെങ്കിൽ അപര്യാപ്തത, ഓൺലൈൻ പഠനത്തിനായി അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയാണ്.