യുവേഫ നാഷൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ : ഫ്രാൻസ് X പോർച്ചുഗൽ, ജർമനി X ഉക്രയിൻ

0
97

ലിസ്‌ബണ്‍: യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്ബന്‍ പോരാട്ടങ്ങള്‍. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെ‌യ്ന്‍, ജര്‍മ്മനി ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. രാത്രി ഒന്നേകാലിനാണ് എല്ലാ കളിയും തുടങ്ങുക. യുവേഫ നേഷന്‍സ് ലീഗില്‍ നോക്കൗട്ട് ഘട്ടത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ലോക ചാമ്ബ്യന്‍മാരായ ഫ്രാന്‍സും യൂറോപ്യന്‍ ചാമ്ബ്യന്‍മാരായ പോര്‍ച്ചുഗലും ലിസ്‌ബണില്‍ ഇന്ന് നേര്‍ക്കുനേ‍ര്‍.ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും പത്ത് പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്ത്. സന്നാഹമത്സരത്തില്‍ പോര്‍ച്ചുഗല്‍ അന്‍ഡോറയ്ക്കെതിരെ ഗോള്‍വര്‍ഷിച്ച്‌ എത്തുമ്ബോള്‍ ഫ്രാന്‍സ് ഫിന്‍ലന്‍ഡിനോട് രണ്ടുഗോള്‍ തോല്‍വി ഏറ്റുവാങ്ങി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യാവോ ഫെലിക്സും പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ തിരിച്ചെത്തുമ്ബോള്‍ പ്രമുഖ താരങ്ങളുടെ പരുക്ക് ഫ്രാന്‍സിന് തിരിച്ചടിയാണ്. കിലിയന്‍ എംബാപ്പേയും ബെഞ്ചമിന്‍ പാവാദും ലൂക്കാസ് ഹെര്‍ണാണ്ടസും കളിക്കുമോയെന്ന് ഉറപ്പില്ല. കഴിഞ്ഞമാസം ഇരുടീമും പാരീസില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഇരുടീമും 26 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനെട്ടിലും ഫ്രാന്‍സിനായിരുന്നു ജയം. പോര്‍ച്ചുഗല്‍ ജയിച്ചത് ആറ് കളിയില്‍ മാത്രം. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

 

ഗ്രൂപ്പ് ഡിയിലെ ഒന്നാസ്ഥാനക്കാരായ സ്‌പെയ്‌ന്, സ്വിറ്റ്സര്‍ലന്‍ഡ് ആണ് എതിരാളികള്‍. പരുക്കേറ്റ അന്‍സു ഫാറ്റി, തിയാഗോ അല്‍കന്റാര എന്നിവരില്ലാതെയാണ് സ്‌പെയ്ന്‍ ഇറങ്ങുക. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഇതുവരെ കളിച്ച 21 മത്സരങ്ങളില്‍ രണ്ടുതവണ മാത്രമേ സ്പെയ്ന്‍ തോറ്റിട്ടുള്ളൂ. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ജര്‍മ്മനി മൂന്നാം സ്ഥാനക്കാരായ ഉക്രെയ്‌നെ നേരിടും. ആറ് പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയിലാണ് ‍ജര്‍മ്മനി മുന്നിട്ടുനില്‍ക്കുന്നത്. മുന്‍പ് ഏഴ് തവണ ഏറ്റുമുട്ടിയപ്പോഴും ജര്‍മ്മനിയെ തോല്‍പിക്കാന്‍ ഉക്രെയ്‌ന് കഴിഞ്ഞിട്ടില്ല.ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ സ്വീഡനുമായി ഏറ്റുമുട്ടും. മൂന്ന് പോയിന്റ് മാത്രമുള്ള ക്രൊയേഷ്യ ഗ്രൂപ്പ് സിയില്‍ മൂന്നും നാല് കളിയും തോറ്റ സ്വീഡന്‍ അവസാന സ്ഥാനത്തുമാണ്. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചിരുന്നു. ലൂക്ക മോഡ്രിച്, ഇവാന്‍ പെരിസിച്ച്‌, മത്തേയോ കൊവാസിച്ച്‌ തുടങ്ങിയവരിലാണ് ക്രൊയേഷ്യയുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here