മുംബൈ: മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 4132പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് 4543 പേര്‍ രോഗമുക്തി നേടിയതായും 127 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 17,40,461 ആയി ഉയര്‍ന്നു. നിലവില്‍ 84,082 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. 16 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. ഇതുവരെ 16,09,607 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 45,809 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 2016 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3443 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 17 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 28000 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ആന്ധ്രയില്‍ 1593 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1939 പേര്‍ക്കുമാണ് പുതുതായി കോവിഡ് കണ്ടെത്തിയത്.