രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ :സമ്മതിച്ച് ആർ ബി ഐ

0
75

ചരിത്രത്തില്‍ ആദ്യമായി രാജ്യം സാങ്കേതികമായി രീതിയില്‍ സാമ്ബത്തികമായി മാന്ദ്യത്തിലായതായി ആര്‍ബിഐ(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപിയില്‍ 8.6ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

 

തുടര്‍ച്ചയായി രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതില്‍ സാമ്ബത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു.

 

ഏപ്രില്‍- ജൂണ്‍ പാദത്തില്‍ സമ്ബദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യം സാങ്കേതികമായി ചരിത്രത്തിലാദ്യത്തെ സാമ്ബത്തിക മാന്ദ്യം നേരിടുന്നതായി വിലയിരുത്തുന്നത്.വില്‍പന മുതല്‍ ബാങ്കിംഗ് വരെയുള്ള മേഖലകളെ വിശദമായി പഠിച്ച ശേഷമാണ് ആര്‍ബിഐയുടെ വിലരുത്തല്‍. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ നവംബര്‍ 27ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തും.

 

അതേസമയം, ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സമ്ബദ്ഘടനയ്ക്ക് തരിച്ചുവരവ് നടത്താന്‍ കഴിയുമെന്നാണ് ആര്‍ബിഐ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here