പട്ന: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തേജസ്വി യാദവ് രംഗത്ത് വന്നിരിക്കുകയാണ്. ജനവിധി മഹാസഖ്യത്തിനു അനുകൂലമായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി എന്‍ഡിഎക്ക് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
പലയിടത്തും പോസ്റ്റല്‍ ബാലറ്റ് ക്യാന്‍സല്‍ ആക്കിയെന്നും തേജസ്വി ആരോപിക്കുന്നു. ഇത് എന്തിനാണെന്ന് സ്ഥാനാര്‍ഥികള്‍ക്ക് പോലും അറിയില്ല. വീണ്ടും വോട്ട് എണ്ണണം എന്ന ആവശ്യം കമ്മീഷന്‍ അംഗീകരിച്ചില്ലെന്നും മഹാസഖ്യത്തിന്‍റെ നേതാവ് പറയുന്നു.
എന്നാല്‍ അതേസമയം തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനം മുന്നണിയിലും പാര്‍ട്ടിയിലും അസംതൃപ്തിക്ക് കാരണമാക്കുന്നു. മഹാസഖ്യത്തിന്‍റെ തോല്‍വിക്ക് പ്രധാനകാരണം കോണ്‍ഗ്രസാണെന്ന അഭിപ്രായം പരസ്യമായി പങ്കുവച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ ആര്‍ ജെ ഡി നേതാക്കളും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി.യുപിയില്‍ മുമ്ബ് അഖിലേഷ് യാദവിനോട് ചെയ്തതാണ് ഇത്തവണ കോണ്‍ഗ്രസ് ബിഹാറില്‍ തേജസ്വിയാദവിനോട് കാട്ടിയതെന്ന് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി. പ്രചാരണം നടക്കുന്നതിനിടെ രാഹുല്‍ഗാന്ധി ഷിംലയില്‍ അവധി ആഘോഷിക്കാന്‍ പോയതും ഏറെ ചര്‍ച്ചയായി. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്കിയതും ആര്‍ജെഡിക്കുള്ളില്‍ ചര്‍ച്ചായാകുന്നുണ്ട്.