പ്രശ്നം പരിഹരിക്കാൻ മൂന്നു മാസം സമയം വേണം: കോതമംഗലം പള്ളി തർക്കത്തിൽ സർക്കാർ കോടതിയിൽ

0
79

കൊച്ചി: കോതമംഗലം പളളിത്തര്‍ക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇരുവിഭാഗമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചയില്‍ തീരുമാനമാകുന്നത് വരെ നിലവിലെ സ്ഥിതി തുടരണം. ഈ ഘട്ടത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

 

ചര്‍ച്ചയില്‍ തീരുമാനമാകുംവരെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലത്തില്ലെന്ന് ഇരുവിഭാഗവും തമ്മില്‍ ധാരണയുണ്ട്.ബലമായി പളളി പിടിച്ചെടുക്കില്ലെന്നും കോടതി ഉത്തരവിന്റെ ബലത്തില്‍ പളളി പിടിച്ചെടുക്കില്ലെന്നും ധാരണയുണ്ട്. ചര്‍ച്ചയില്‍ തീരുമാനമാകുംവരെ നിലവിലെ അവസ്ഥ തുടരണമെന്നും പളളി പിടിച്ചെടുക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ നിലവിലെ ധാരണകള്‍ പൊളിയുമെന്നും സമാധാനാന്തരീക്ഷം തകരുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here