വിജയ്യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖരന്‍ ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തു. പിന്നാലെ ഈ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന വാര്‍ത്താക്കുറിപ്പ് വിജയ് പുറത്തു വിട്ടിരുന്നു.ഇപ്പോളിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വിജയ്യുടെ അമ്മ ശോഭ.
ഒരു അസോസിയേഷന്‍ രൂപീകരിക്കാനാണ് എന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ തന്റെ ഒപ്പു വാങ്ങിച്ചത്.വിജയ്യുടെ സമ്മതമോ അറിവോ ഇല്ലാതെ അങ്ങനെ ഒരു പാര്‍ട്ടിയുടെ ഒരു സ്ഥാനത്ത് വരാന്‍ തനിക്ക് താത്പര്യമില്ല എന്നാണ് ശോഭ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ആയി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കമറിഞ്ഞു, അതിന്റെ ഭാഗമാവാനുള്ള തന്റെ വിമുഖത ചന്ദ്രശേഖറിനോട് പറയുകയും അദ്ദേഹമത് ഉള്‍ക്കൊള്ളുകയും ചെയ്തു.
രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ വിജയ് അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും ചന്ദ്രശേഖര്‍ മാധ്യമ അഭിമുഖങ്ങളും മറ്റുമായി മുന്നോട്ടു പോയതോടെ വിജയ് ഇപ്പോള്‍ അച്ഛനുമായി സംസാരിക്കാറില്ലെന്നും ശോഭ വെളിപ്പെടുത്തി.