കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി മോയിന്‍കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. കൊടുവള്ളി, തിരുവമ്ബാടി മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
1996ല്‍ കൊടുവള്ളിയില്‍ നിന്ന് ജയിച്ചു. 2001ലും 2011ലും തിരുവമ്ബാടി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് അേേണ്ടാണ ജമാഅത്ത് പള്ളിയില്‍.