ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ ഇന്നലെ 45,674 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 559 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 85,07,754 ആയി. 1,26,121 പേരാണ് ഇതുവരെ മരിച്ചത്.
നിലവില്‍ 5,12,665 പേര്‍ ചികിത്സയിലുണ്ട്. ചികിത്സയലുള്ളവരുടെ എണ്ണത്തില്‍ ഇന്നലെ മാത്രം 3,967 പേരുടെ കുറവുണ്ടായി. ഇന്നലെ 49,082 പേരാണ് രോഗമുക്തരായത്. ഇതോടെ രോഗമുക്തരുടെ എണ്ണം 78,68,968 ആയി.
ഇതുവരെ 11,77,36,791 കൊവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെമാത്രം 11,94,487 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സിഎം.ആര്‍ അറിയിച്ചു.
അതേസമയം, ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി പിന്നിട്ടു.12.56 ലക്ഷം പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 6,000 ലേറെ പേര്‍ മരിച്ചു. അമേരിക്കയില്‍ രോഗികള്‍ ഒരുകോടി പിന്നിട്ടു.
2.43 ലക്ഷം പേര്‍ മരണമടഞ്ഞു. രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള ബ്രസീലില്‍ 56.5 ലക്ഷം രോഗികളുണ്ട്. 1.62 ലക്ഷം പേര്‍ മരണമടഞ്ഞൂ. റഷ്യയില്‍ 17.5 ലക്ഷമാണ് രോഗികള്‍. 30,000 പേര്‍ മരിച്ചു.
ഫ്രാന്‍ിസല്‍ 17.4 ലക്ഷം പേര്‍ രോഗികളായി. 40,000 പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ ഇത് 13.8 ലക്ഷവും 38,000വുമാണ്. അര്‍ജന്റീനയില്‍ 12 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
33,000 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 11.7 ലക്ഷം പേരിലേക്ക് കൊവിഡ് എത്തി. 48,000 പേര്‍ മരണമടഞ്ഞു. കൊളംബിയയില്‍ രോഗികള്‍ 11 ലക്ഷം പിന്നിട്ടു. 32,000ല്‍ ഏറെ മരണവും മെക്‌സിക്കോയില്‍ 9.61 ലക്ഷം രോഗികളുണ്ട്. 94,000 പേരാണ് ഇതിനകം മരണമടഞ്ഞത്.