ഡല്‍ഹി :ഒരു വര്‍ഷത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ വികാരാധീനനായി നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പുനസ്ഥാപിച്ചുകഴിഞ്ഞേ താന്‍ മരിക്കൂ എന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
‘ബിജെപി രാജ്യത്തെ തെറ്റായ വഴിയിലൂടെയാണ് നയിക്കുന്നത്. ജമ്മു കശ്മീരിലെയും ലഡാഖിലെയും ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങളാണ് നല്‍കുന്നത്. എന്‍റെ ജനങ്ങളുടെ അവകാശം പുനസ്ഥാപിക്കും വരെ എനിക്ക് മരണമില്ല. ജനങ്ങള്‍ക്കായി ചെയ്യാനുള്ളത് പൂര്‍ത്തിയാക്കണം. എന്നിട്ടേ ഈ ലോകം വിടൂ’- ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ജമ്മു കശ്മീര്‍ പാകിസ്താനൊപ്പം പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് 1947ല്‍ ആവാമായിരുന്നു.ആരും തടയുമായിരുന്നില്ല. പക്ഷേ ഞങ്ങളുടെ രാജ്യം മഹാത്മാഗാന്ധിയുടെ ഇന്ത്യയാണ്. ബിജെപിയുടെ ഇന്ത്യയല്ല- ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി.