ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൈന സന്ദർശിക്കും

0
59

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൈന സന്ദർശിക്കും. ഏപ്രിലിൽ ആയിരിക്കും സന്ദർശനം. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് മുൻകൈയെടുക്കുമെന്ന് ചൈന വ്യക്തമാക്കിയതിന് പിന്നാലെയാണ് മക്രോണിന്റെ പ്രഖ്യാപനം. ശനിയാഴ്ചയാണ് ചൈന സന്ദർശിക്കുമെന്ന് ഇമ്മാനുവൽ മാക്രോൺ അറിയിച്ചത്.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയ്ക്കുമേൽ ചൈന സമ്മർദ്ദം ചെലുത്തണമെന്നും മക്രോൺ ആവശ്യപ്പെട്ടു. റഷ്യ യുദ്ധം അവസാനിപ്പിക്കുകയും സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ മാത്രമേ സമാധാനം ഉണ്ടാകൂ എന്നും മക്രോൺ അറിയിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും ഷി ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

കൂടാതെ ഷി ജിൻപിങ് ഉടൻ റഷ്യ സന്ദർശിക്കുമെന്ന് പുടിനും സൂചന നൽകിയിരുന്നു. ബെലറുസ് നേതാവ് അലക്‌സാണ്ടർ ലുക്കാൻഷോ ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ട് വരെ ചൈന സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു. പ്രസിഡന്റ് ഷീ ജിങ്പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.

LEAVE A REPLY

Please enter your comment!
Please enter your name here