ഹിമാചലിൽ 1810 കോടി രൂപയുടെ ജലവൈദ്യുതി പദ്ധതി : കേന്ദ്ര സർക്കാർ അംഗീകാരമായി

0
77

ന്യൂദല്‍ഹി: ഹിമാചലിലെ ലുഹ്രി ഒന്നാംഘട്ട ജലവൈദ്യുത പദ്ധതിക്കായി 1810.56 കോടി രൂപ നിക്ഷേപിക്കാനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്ബത്തികകാര്യ സമിതി അംഗീകാരം നല്‍കി. ജ്യോതിശാസ്ത്ര മേഖലയില്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് സ്‌പെയിനുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള ധാരണാപത്രത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ് , സ്‌പെയിനിലെ ഇന്‍സ്റ്റിറ്റിയൂട്ടോ ഡി ആസ്‌ട്രോഫിസിക്ക കനേറിയസ്, ഗ്രാന്‍ടെക്കാന്‍ എന്നിവയുമായാണ് ധാരണാപത്രം ഒപ്പിടുന്നത്.ആരോഗ്യ, ഔഷധ മേഖലകളില്‍ ഇസ്രയേലുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള ധാരണാപത്രത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ടെലികമ്യൂണിക്കേഷന്‍, വിവരവിനിമയ സാങ്കേതിക വിദ്യ മേഖലകളില്‍ ബ്രിട്ടനുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പിടാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം, യുകെയുടെ ഡിജിറ്റല്‍, കള്‍ച്ചര്‍ മീഡിയ ആന്‍ഡ് സ്‌പോര്‍ട്‌സ് വകുപ്പുമായാണ് ധാരണാപത്രം ഒപ്പു വെയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here