രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും അന്‍പതിനായിരത്തിന് മുകളില്‍ കടന്നു. 24 മണിക്കൂറിനിടെ 50,209 പോസിറ്റീവ് കേസുകളും 704 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 83,64,086 ആയി. ആകെ മരണം 1,24,315 ആയി.
നിലവില്‍ 5,27,962 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. 77,11,809 പേര്‍ ഇത് വരെ രോഗമുക്തി നേടി. 92.20 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 55,331 പേര്‍ക്ക് രോഗം ഭേദമായി.
ഡല്‍ഹി , മഹാരാഷ്ട്ര ,കേരളം എന്നീ സംസ്ഥാനങ്ങളില്‍ അയ്യായിരത്തിന് മുകളിലാണ് പ്രതിദിന വര്‍ധന. ഇന്നലെ ദില്ലിയില്‍ 6,842 പേര്‍ക്കും ബംഗാളില്‍ 3987 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 3377 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.