മുന്നോക്ക സംവരണം: ഇടപെടില്ലന്ന് ഹൈക്കോടതി

0
94

സംവരണേതരവിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്ക് പത്തു ശതമാനം സംവരണം നടപ്പിലാക്കാനുള്ള കേരളസര്ക്കാര് തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. പത്ത് ശതമാനം സംവരണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്.മണികുമാറും, ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു.

 

മുന്നാക്ക വിഭാഗങ്ങളില്‍സാമ്ബത്തീകമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട് പുതുപ്പാടി സ്വദേശി പി കെ നജീം ആണ് കോടതിയെ സമീപിച്ചത്.സാമ്ബത്തീക സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലന്നും സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയ സംവരണം നിയമവിരുദ്ധമാണന്നുമാണ് ഹര്‍ജിയിലെ ആരോപണം.

 

പൊതു വിഭാഗത്തില്‍സാമ്ബത്തീകമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടത്ര പഠനം നടത്താതെയാണ് ഉത്തരവെന്നും ഹര്‍ജിയില്‍രോപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here