ലൈഫ് മിഷന്‍ പദ്ധതിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലില്‍ വിശദീകരണം തേടാന്‍ കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു.
ലൈഫ് മിഷന്‍ പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സി.പി.എം, എം.എല്‍.എ ജെയിംസ് മാത്യു സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.
ലൈഫ് മിഷനില്‍ പരാതി വന്നിരിക്കുന്നതും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നതും വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള നിര്‍മാ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്ന രീതിയിലാണ് ഇ.ഡിയുടെ ഇടപെടല്‍.
ലൈഫ് മിഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സംസ്ഥാനത്തെങ്ങുമുള്ള ലൈഫ് പദ്ധതികളുടെ വിവരങ്ങള്‍ ആരായുകയാണ് ഇ.ഡി ചെയ്യുന്നത് . ദേശീയ ഏജന്‍സിയോട് ഒരു നിയമസഭ കമ്മിറ്റി വിശദീകരണം തേടുന്നത് അപൂര്‍വ നടപടിയാണ്. എന്‍ഫോഴ്സ്മെന്റ് ഒരാഴ്ചക്കുള്ളില്‍ എത്തിക്സ് കമ്മിറ്റിക്ക് വിശദീകരണം നല്‍കണം.