തലസ്ഥാന നഗരത്തില്‍ ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് അതിവ്യപനമേഖലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് സമൂഹവ്യാപനമായിട്ടില്ല ചില സ്ഥലങ്ങളില്‍ സൂപ്പര്‍ സപ്രഡ് സംഭവിച്ചു. ഇതു സമൂഹവ്യാപനത്തിന്‍റെ ആദ്യ പടിയാണ്. അദ്ദേഹം പറഞ്ഞു. കോവിഡ് രോഗ ബാധിതരുടെ എണ്ണം കൂടിയതോടെ ആലുവ നഗരസഭ സന്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും കണ്ടയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു. കാസര്‍കോഡ് ജില്ലയില്‍ വിവിധ മത്സ്യ, മാംസ പച്ചക്കറി മാര്‍ക്കറ്റുകള്‍ കണ്ടൈന്‍റ് മെന്‍റ് സോണായി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ശാസ്താം കോട്ട , ചവറ, പത്മന പഞ്ചായത്തുകളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ഇവിടെ സൂപ്പര്‍സ്പ്രഡിന്‍റെ സാദ്ധ്യതയേറുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
കൊല്ലം ജില്ലയിലെ മത്സ്യ ബന്ധന ഹാര്‍ബറുകള്‍ അടച്ചതിനോടൊപ്പം കടല്‍ മതസ്യ ബന്ധനവും നിരോധിച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കലക്ടര്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു.