കൊച്ചി: മകന് എബ്രഹാം ലോറന്‍സ് ബിജെപി അംഗത്വമെടുത്തതില്‍ പ്രതികരണവുമായി സിപിഎം നേതാവ് എം.എം ലോറന്‍സ്. ഒരിക്കലെങ്കിലും കമ്യൂണിസ്റ്റുകാരനായ ആള്‍ക്ക് ബിജെപി പോലൊരു പാര്‍ട്ടിയിലേക്ക് പോവാന്‍ കഴിയില്ലെന്ന് എം.എം.ലോറന്‍സ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ശനിയാഴ്ചയാണ് എബ്രഹാം ലോറന്‍സ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണനൊപ്പം എബ്രഹാം ലോറന്‍സ് മാധ്യമ പ്രവര്‍ത്തകരെ കാണുകയും ചെയ്തിരുന്നു.