പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് ഇതുവരെ ആകെ കൊറോണ ബാധിതർ : 46,365,387
മരണ സംഖ്യ :1,199,713
📰✍🏼 ഇന്ത്യയിൽ ഇന്നലെ 48,268 പേർക്ക് രോഗബാധ , 551 മരണങ്ങൾ
📰✍🏼 കേരളത്തിൽ 59000 ത്തിലധികം സാമ്പിളുകൾ പരിശോധിച്ചപ്പോൾ 7983 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.7049 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.27 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1484 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
📰✍🏼രോഗികള്‍ ജില്ല തിരിച്ച് .
തിരുവനന്തപുരം – 790 .
കൊല്ലം – 741 .
പത്തനംതിട്ട – 203 .
ഇടുക്കി – 57 .
കോട്ടയം – 584 .
ആലപ്പുഴ – 645 .
എറണാകുളം – 1114 .
മലപ്പുറം – 769 .
പാലക്കാട് – 496 .
തൃശൂര്‍ – 1112 .
കണ്ണൂര്‍- 337 .
വയനാട് – 145 .
കോഴിക്കോട് – 834 .
കാസര്‍കോട് – 156 .
📰✍🏼മിശ്രവിവാഹത്തിനെതിരെ വാളെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലവ് ജിഹാദ് അവസാനിപ്പിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു
📰✍🏼മയക്കുമരുന്ന് പണമിടപാടില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രാജി വയ്ക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി.
📰✍🏼ലൈഫ് മിഷന് വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ സിഇഒ യുവി ജോസ്, യൂണിടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പന് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു വിട്ടയച്ചു.
📰✍🏼വേര്‍തിരിവുകള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും അതീതമായി മലയാളിയുടെ ഒരുമയാകണം നമ്മുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍, കേരളപ്പിറവി ദിനാശംസ നേര്‍ന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
📰✍🏼പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ രാജ്യത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാതെ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചെന്ന് മോദി
📰✍🏼രാജ്യത്തെ പുതുക്കിയ ഗതാഗതനിയമം ഇന്നുമുതല്‍ സംസ്‌ഥാനത്തും കര്‍ശനമായി നടപ്പാക്കും
📰✍🏼ഇന്‍ഡേന്‍ എല്‍.പി.ജി. റീഫില്‍ ബുക്കിങിനായി രാജ്യത്തുടനീളം പൊതുനമ്ബര്‍ ആരംഭിച്ചു. ഇനി മുതല്‍ എല്‍.പി.ജി. റീഫില്ലുകള്‍ക്കായി പൊതുബുക്കിങ് നമ്ബറായ 7718955555 ബന്ധപ്പെടണം.
📰✍🏼സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മകന്‍ അഡ്വ. ഏബ്രഹാം ലോറന്‍സ് ബി.ജെ.പിയില്‍ ചേര്‍ന്നു.
📰✍🏼കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും സിനിമാ തിയറ്ററുകള്‍ക്കും പ്രവര്‍ത്തനാനുമതി.
📰✍🏼കേന്ദ്രം നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളെ പ്രതിരോധിക്കാന്‍ മൂന്നു ബില്ലുകള്‍ അവതരിപ്പിച്ച് രാജസ്‌ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
📰✍🏼കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പ്രതിരോധ രംഗത്ത് കരുത്തായി ബഹ്മോസ് സൂപ്പര്‍സോണിക് കൂസ് മിസൈലിലെ വ്യോമസേനാ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
📰✍🏼ബീഹാറില്‍ സൗജന്യമായി കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
📰✍🏼മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ സമരക്കാര്‍ എത്തിയതിന് ഏഴു പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി.
📰✍🏼മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിനെത്തുടര്‍ന്നു നടക്കുന്ന അന്വേഷണം മലയാള സിനിമാരംഗത്തേക്കും.
📰✍🏼കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന് ലാപ്ടോപും പി.സി. ജോര്‍ജിന്റെ കേരള ജനപക്ഷത്തിന് (സെക്കുലര്‍) ആപ്പിളും തെരഞ്ഞെടുപ്പ് ചിഹ്നം. തദ്ദേശ തെരഞ്ഞെടുപ്പിനായി രജിസ്ട്രേഡ് പാര്‍ട്ടികള്‍ക്കു ചിഹ്നം അനുവദിച്ചു കൊണ്ടു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനമിറക്കി.
📰✍🏼നഗരസഭ, പഞ്ചായത്ത് അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സീറ്റുവിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥിനിര്‍ണയവും ചൊവ്വാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്
📰✍🏼കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ മഴുവന്‍ ജില്ലകളിലും നിരോധനാജ്ഞ 15 വരെ നീട്ടി
📰✍🏼കൈറ്റ് വിക്ടേഴ്സില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നാളെ മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും
📰✍🏼കേരളത്തിലെ മറ്റു സര്‍വകലാശാലകളില്‍നിന്നു ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലേക്കു വിദ്യാര്‍ഥികളെയും ജീവനക്കാരെയും മാറ്റുന്നതിനുള്ള വിലക്ക് ഇനിയൊരു ഉത്തരവുണ്ടാകുംവരെ തുടരുമെന്നു ഹൈക്കോടതി.
📰✍🏼മുല്ലപ്പെരിയാര്‍ ഡാമിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തുകൊണ്ടുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ഡാം തകര്‍ന്നാല്‍ സുരക്ഷ ഉറപ്പാക്കാനായി സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
📰✍🏼പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ചിലര്‍ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
📰✍🏼മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എപി
അനില്‍ കുമാറിനെതിരെ പീഡന കേസില്‍ പരാതി നല്‍കി സരിത എസ് നായര്‍
📰✍🏼മികച്ച ഭരണമുള്ള കേരളം രാമരാജ്യം ആണെന്നും ഏറ്റവും മോശം ഭരണമുള്ള ഉത്തര്‍പ്രദേശ് യമരാജ്യം ആണെന്നും പ്രമുഖ അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്
📰✍🏼പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിക്കേണ്ടി വന്ന സൈനികരെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുമെന്നു കരുതിയതിനാണോ കോണ്‍ഗ്രസ് മാപ്പു പറയേണ്ടതെന്ന് ശശി തരൂര്‍ എംപി.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️കോവിഡ് വാക്സിനായി കാത്തിരിക്കുന്ന ലോകജനതയ്ക്ക് ആശ്വാസ വാര്‍ത്തയുമായി ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ . നിര്‍ത്തിവെച്ച വാക്സിന്‍ പരീക്ഷണം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുനരാരംഭിക്കുന്നു
📰✈️തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം 800 കടന്നു.
📰✈️കോവിഡ് വ്യാപനം ശക്തമായതിനു പിന്നാലെ ബ്രിട്ടനില്‍ ഒരു മാസത്തെ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചു ഗവണ്മെന്റ്. വ്യാഴാഴ്ച മുതല്‍ ഒരുമാസത്തേക്കാണ് ലോക്ഡൗണ്‍
📰✈️യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 83,000ലേറെപ്പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് വിവരം
📰✈️ഫ്രാന്‍സില്‍ ഓര്‍ത്തഡോക്‌സ് വൈദികന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ഫ്രാന്‍സിലെ ല്യോണിലാണ് സംഭവം.
📰✈️അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്ത് മുന്‍കൂര്‍ വോട്ട് ചെയ്തത് ഒന്‍പത് കോടിയോളം പേരെന്ന് റിപ്പോര്‍ട്ട്.
📰✈️കോവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ പോര്‍ച്ചുഗലില്‍ നവംബര്‍ നാലു മുതല്‍ വീണ്ടും ലോക്ക്‌ഡൗണ്‍.
📰✈️ കോവിഡ് വാക്സിൻ നിർമാണത്തിന് ചൈനയിലെ സിനോവാക് ബയോടെക്കുമായി സൗദി അറേബ്യ കരാറൊപ്പിട്ടു
📰✈️കോവിഡ്-19 വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ ന്യായീകരിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍
📰✈️രാജ്യത്ത് നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ ആറു മാസത്തേക്കു കൂടി നീട്ടിയ സര്‍ക്കാര്‍ തീരുമാനത്തിന് സ്പാനിഷ് പാര്‍ലമെന്റിന്റെ അംഗീകാരം
📰✈️മയക്കുമരുന്ന് ഉപയോഗിച്ചതിനും ചാരായ വില്‍പന നടത്തിയതിനും നാലു ഇന്ത്യക്കാരടക്കം ആറു പ്രവാസികളെ കുവൈറ്റില്‍ പിടികൂടി
🏅⚽🥍🏸🏑🏏🥉
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ചെൽസി , ലിവർപൂൾ, വോൾവ്സ്, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്ക് ജയം
📰🏏 ഐ പി എൽ: ഡൽഹിയെ തോൽപ്പിച്ച് മുംബെ, ബാംഗ്ലൂരിനെ തോൽപ്പിച്ച് ഹൈദരാബാദ് നാലാം സ്ഥാനത്ത്.
📰⚽ലാ ലിഗ: റയലിനും അത്ലറ്റികോ ക്കും ജയം, ബാർസക്ക് വീണ്ടും സമനില
📰⚽ സീരി എ: പാർമക്ക് ജയം ഇന്ററിന് സമനില
📰⚽ ഫ്രഞ്ച് ലീഗ് : പി.എസ് ജി ക്കും റെന്നസ് നും ജയം