കാശ്മീരിൽ തീവ്രവാദി ആക്രമണം: 3 ബി ജെ പി പ്രവർത്തകർ വെടിയേറ്റു മരിച്ചു

0
80

ശ്രീനഗര്‍: ബിജെപിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറി ഫിദ ഹുസൈനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. കശ്മീരിലെ കുല്‍ഗാമിലാണ് സംഭവം. മറ്റൊരു ബിജെപി പ്രവര്‍ത്തകനും ഒരു സാധാരണക്കാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകനായ ഉമര്‍ ഹജാമിനെയും പാര്‍ട്ടി അനുഭാവിയായ ഹാരൂണ്‍ ബെയ്ഗിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

 

അടുത്തിടെ, ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട നിരവധി നേതാക്കള്‍ താഴ്വരയില്‍ ആക്രമിക്കപ്പെട്ടു. ജൂലൈയില്‍ ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയില്‍ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബത്തിലെ രണ്ട് പേരും കൊല്ലപ്പെട്ടു.ബാരി നേരത്തെ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റായിരുന്നു.

 

ഇന്നു നടന്ന ആക്രമണത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല അപലപിച്ചു. “തീവ്രവാദ ആക്രമണത്തില്‍ 3 ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതിനെ നിശിതമായി അപലപിക്കുന്നു. അല്ലാഹു അവര്‍ക്ക് ജന്നത്തില്‍ സ്ഥാനം നല്‍കട്ടെ, ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ, ‘അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here