തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1429 ആയി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6037 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 964, എറണാകുളം 594, തിരുവനന്തപുരം 625, ആലപ്പുഴ 686, കോഴിക്കോട് 664, മലപ്പുറം 547, കൊല്ലം 469, കണ്ണൂര്‍ 306, കോട്ടയം 385, പാലക്കാട് 189, പത്തനംതിട്ട 206, കാസര്‍ഗോഡ് 172, ഇടുക്കി 137, വയനാട് 93 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 21, കണ്ണൂര്‍ 16, കോഴിക്കോട് 13, തിരുവനന്തപുരം 8, കാസര്‍ഗോഡ് 7, തൃശൂര്‍ 5, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം 2, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 880, കൊല്ലം 451, പത്തനംതിട്ട 199, ആലപ്പുഴ 368, കോട്ടയം 1050, ഇടുക്കി 66, എറണാകുളം 600, തൃശൂര്‍ 1037, പാലക്കാട് 568, മലപ്പുറം 1300, കോഴിക്കോട് 1006, വയനാട് 99, കണ്ണൂര്‍ 679, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,784 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,25,166 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,964 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,69,424 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,540 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2887 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,339 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 45,31,069 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോവിഡ് രോഗബാധിതരില്‍ മറ്റ് അനാരോഗ്യമുളളവര്‍ വീണ്ടും കോവിഡ് പരിശോധന തുടരണം. ഇതിനായി സര്‍ക്കാര്‍ ബോധവത്കരണം നടത്തും. കോവിഡ് രോഗബാധ വന്നുപോയ ശേഷം നല്ലരീതിയില്‍ പരിചരണം ആവശ്യമാണ്. പോസ്റ്റ് കോവിഡ് കെയര്‍ സെന്റര്‍ ആരോഗ്യവകുപ്പ് ആരംഭിക്കും. അതോടൊപ്പം ടെലി മെഡിസിന്‍ സൗകര്യം ഇനിയും വിപുലപ്പെടുത്തും. കഴിഞ്ഞ കുറച്ചുനാളായി കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ദേശീയ ശരാശരി 5090 ആണ്. അതിനനുസൃതമായി ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.