ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളിനിസ്വാമി. ബിഹാറിന് പിന്നാലെയാണ് തമിഴ്നാടും ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ബിജെപി അധികാരത്തില്‍ എത്തിയാല്‍ ബിഹാറിലെ ജനങ്ങള്‍ക്കെല്ലാം സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ബിജെപി വാഗ്ദാനം ചെയ്തത്.
അതേസമയം പളനിസ്വാമിയുടെ പ്രസ്താനക്കെതിരെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന് രംഗത്തെത്തി. സൗജന്യ വാക്സിന് നല്‍കേണ്ടത് ജനക്ഷേമ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രത്യേക ഔദാര്യമല്ലെന്നും സ്റ്റാലിന് പറഞ്ഞു.