ഡോളർ കടത്തിയത് അറ്റാഷെയും കോൺസുൽ ജനറലും ചേർന്ന് : സ്വപ്ന സുരേഷ്

0
142

വിദേശത്തേയ്ക്ക് ആദ്യം ഡോളര്‍ കടത്തിയത് കോണ്‍സുല്‍ ജനറലും അറ്റാ ഷേയും ചേര്‍ന്നെന്ന് സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് എറണാകുളം എകണോമിക്ക് ഒഫന്‍സ് കോടതിയെ അറിയിച്ചു. ഡോളര്‍ വിദേശത്തേയ്ക്ക് കടത്തിയതിന് സ്വപ്നയ്ക്കും, സരിത്തിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇവരുടെ മാത്രയിലാണ് സ്വപ്നയുടെ ഡോളര്‍ കടത്തെന്നും കസ്റ്റംസ് പറയുന്നു.

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിന്റെ കസ്റ്റംസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 24 ന് ലഭിച്ചു.

 

ഒമാനിലേയ്ക്കായിരുന്നു ഡോളര്‍ കടത്തിയത്. സ്വപ്നയും, സിരത്തും, ഖാലിദും ചേര്‍ന്നാണ് ഡോളര്‍ വിദേശത്തേയ്ക്ക് കൊണ്ട് പോയതെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്.ഖാലിദിന്റെ ഹാന്റ് ബാഗിലാണ് ഡോളര്‍ ഒളിപ്പിച്ചത്. കോണ്‍സുലേറ്റിലെ എക്‌സ്‌റേ മെഷീനില്‍ ഡമ്മി പരിശോധന നടത്തിയിരുന്നു. ഡോളര്‍ വിമാനതാവളത്തില്‍ പിടികൂടുമോ എന്നറിയാനായിരുന്നു ഡമ്മി പരിശോധന. എല്ലാ ഡോളര്‍ കടത്തിലും വിമാന താവളത്തില്‍ സഹായം ചെയ്തത് സ്വപ്നയും, സരിത്തും ചേര്‍ന്നാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

 

അതേസമയം, സ്വപ്നയുടെ മൊഴി ചോര്‍ന്നതിനെതിരെ അഭിഭാഷകന്‍ കോടതിയില്‍ പരാതിപ്പെട്ടു. കസ്റ്റംസ് മുദ്രവെച്ച്‌ കോടതിയില്‍ നല്‍കിയ മൊഴിയാണ് ചോര്‍ന്നത്. അതീവ രഹസ്യ സ്വഭാവം ഉണ്ടെന്ന് വാദിച്ചാണ് കസ്റ്റംസ് തന്റെ ആവശ്യം നിഷേധിച്ചത്. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാധ്യങ്ങള്‍ക്ക് മൊഴി ചോര്‍ത്തി നല്‍കിയെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു. ഇത് കോടതിയലക്ഷ്യമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

 

എന്നാല്‍ വിഷയം അതീവ ഗൗരവമെന്നായിരുന്നു കോടതിയുടെ മറുപടി. ഇതില്‍ നടപടി ആവശ്യപ്പെട്ട് സ്വപ്ന പ്രത്യേകം ഹര്‍ജി നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here