03/11/2020: പ്രധാന വാർത്തകൾ

0
104

പ്രധാന വാർത്തകൾ

📰✍🏼 ലോകത്ത് ആകെ കൊറോണ ബാധിതർ ഇതുവരെ :47,317,800

മരണ സംഖ്യ :1,211,241

📰✍🏼 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 45, 231 പേർക്ക് കൂടി രോഗ ബാധ , 496 പേർ രോഗം ബാധിച്ച് മരിച്ചു.

📰✍🏼 കേരളത്തിൽ ഇന്നലെ 4138 പേര്‍ക്ക് കൂടി രോഗ ബാധ ,  

21 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1533 ആയി. 3599 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

📰✍🏼 രോഗികൾ ജില്ല തിരിച്ച് :

കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ 195, ഇടുക്കി 60, കാസര്‍ഗോഡ് 58, വയനാട് 46, പത്തനംതിട്ട 44

📰✍🏼നിയമസഭാ കയ്യാങ്കളികേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

📰✍🏼​ബീ​ഹാ​ര്‍​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​ ​ര​ണ്ടാം​ഘ​ട്ട​ ​വോ​ട്ടെ​ടു​പ്പ് ​തുടങ്ങി.​ 17​ ​ജി​ല്ല​ക​ളി​ലാ​യി​ 94​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലാണ് വോട്ടെടുപ്പ്

📰✍🏼ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സമാന്തരമായി പത്ത് സംസ്ഥാനങ്ങളിലെ 54 നിയമസഭാ സീറ്റുകളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും.

📰✍🏼ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സ്വര്‍ണകടത്തു കേസ് പ്രതി അബ്ദുല്‍ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ് എന്‍ഫോഴ്സ്മെന്‍റ്.

📰✍🏼കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ വഞ്ചനാക്കേസ് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എം സി കമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

📰✍🏼ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ലെ ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ ബി​നീ​ഷ്​ കോ​ടി​യേ​രി​യു​ടെ ക​സ്​​റ്റ​ഡി അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക്​ നീ​ട്ടി

📰✍🏼സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ വച്ച്‌ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. 

📰✍🏼പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. 

📰✍🏼ജ​മ്മു കാ​ഷ്മീ​രി​ല്‍ ബി​ജെ​പി നേ​താ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്ന് ഭീ​ക​ര​ര്‍ അറസ്റ്റില്‍

📰✍🏼ലൈഫ് മിഷന്‍ ക്രമക്കേടില്‍ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപിനെ അന്വേഷണസംഘം ഇന്ന് ജയിലിലെത്തി ചോദ്യംചെയ്‌തേക്കും.

📰✍🏼ജി.എസ്‌.ടി. നഷ്‌ടപരിഹാരത്തിനുപകരമായി സംസ്‌ഥാനങ്ങള്‍ക്കു ലഭ്യമാക്കുന്ന വായ്‌പയുടെ രണ്ടാംഗഡുവായ 6000 കോടി രൂപ 16 സംസ്‌ഥാനങ്ങള്‍ക്കും മൂന്നു കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക്‌ ലഭ്യമാക്കി കേന്ദ്രം.

📰✍🏼മുന്നാക്കക്കാരിലെ ദുര്‍ബല വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് ഭീം ആര്‍മി പാര്‍ട്ടി അധ്യക്ഷനും പ്രമുഖ ദളിത് നേതാവുമായ ചന്ദ്രശേഖര്‍ ആസാദ്

📰✍🏼മുന്നാക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% സംവരണം, സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയ ഒക്ടോബര്‍ 23നു നിലവിലുണ്ടായിരുന്ന എല്ലാ പിഎസ്‌സി വിജ്ഞാപനങ്ങള്‍ക്കും ബാധകം

📰✍🏼ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഭിന്നതയില്‍ കടുത്ത അതൃപ്തിയില്‍ കേന്ദ്ര നേതൃത്വം.

📰✍🏼സഫാരി പാര്‍ക്കില്‍ നിന്നും കടുവ ചാടിപ്പോയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം

📰✍🏼തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സ്ഥലമാറ്റത്തിന് നവംബര്‍ 2 മുതല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് ചീഫ് സെക്രട്ടറിക്കും മറ്റ് വകുപ്പ് തലവന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

📰✍🏼തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ കുറയുകയാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 2,481 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് . 3,940 ഇന്നലെ രോഗമുക്തരായി . 31 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു .

📰✍🏼ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1916 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . ഇന്നലെ മാത്രം 13 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് . 3033 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.

📰✍🏼പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍ കൃഷ്ണന്‍ അന്തരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത കലാനിധി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ടി എന്‍ കൃഷ്ണനെ രാജ്യം പത്മശ്രീ , പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

📰✍🏼ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരസ്യ പരാമര്‍ശവുമായി ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന മുന്‍ ഉപാധ്യക്ഷനുമായ പി എം വേലായുധന്‍

📰✍🏼റേഷന്‍ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന്‍

📰💪🏻കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,576 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 8,334 പേര്‍ കൂടി രോഗമുക്തി നേടി . ഇന്നലെ മാത്രം 29 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 8,29,640 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്.

✈️✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️ഫ്രാന്‍സിനു പിന്നാലെ ഓസ്ട്രിയയിലും ഭീകരാക്രമണം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഒരു ഭീകരനുള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

📰✈️അമേരിക്കയില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്

📰✈️കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഫ്രാന്‍സിനെതിരെ അറബ് രാഷ്ട്രങ്ങള്‍ ശക്തമായി പ്രതിരോധിക്കുമ്ബോള്‍ ചുവട് പിടിച്ച്‌ അല്‍-ഖ്വയ്ദ. പ്രാവചകനെ നിന്ദിക്കുന്ന ഏതൊരാളേയും കൊല്ലുക എന്നത് ഇസ്ലാം മതവിശ്വാസിയുടെ കടമയാണെന്നാണ് അല്‍-ഖ്വയ്ദ പ്രഖ്യാപിച്ചിരിക്കുന്നത്.

📰✈️ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 

📰✈️തുര്‍ക്കിയില്‍ വെള്ളിയാഴ്​ചയുണ്ടായ ഭൂകമ്ബത്തില്‍ മരണസംഖ്യ 81ആയി ഉയര്‍ന്നു. 

📰✈️അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം . ആക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം 26 പേർ മരിച്ചതായും 22 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്

📰✈️അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്വകലാശാലയിലുണ്ടായ ഭീകരാക്രമണത്തില്‍ അ​പ​ല​പി​ച്ച്‌ യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സ്

📰✈️ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ച്‌ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍.

📰✈️​പീ​പ്പി​ള്‍​സ് ​ലി​ബ​റേ​ഷ​ന്‍​ ​ആ​ര്‍​മി​യെ​ 2027​ ​ഓ​ടെ​ ​അ​മേ​രി​ക്ക​ന്‍​ ​സൈ​ന്യ​ത്തോ​ട് ​കി​ട​പി​ടി​ക്ക തക്കവിധം ന​വീ​ക​രി​ക്കു​മെ​ന്ന് ​ചൈ​നീ​സ് ​ക​മ്യൂ​ണി​സ്റ്റ് ​പാ​ര്‍​ട്ടി

📰✈️ബ്രസീലില്‍ ചൈനയുടെ കൊവിഡ് വാക്സിനായ സിനോവാകിനെതിരെ വ്യാപക പ്രതിഷേധം. 

📰✈️മനുഷ്യനെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ജനിതക രോഗം കണ്ടെത്തി അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്തിലെ ഗവേഷകര്‍. വെക്സാസ് എന്നാണ് രോഗത്തിന് നല്‍കിയിരിക്കുന്ന പേര്. ഞരമ്ബുകളില്‍ രക്തം കട്ടപിടിക്കല്‍, ആവര്‍ത്തിച്ചുള്ള പനി, ശ്വാസകോശത്തില്‍ സംഭവിക്കുന്ന തകരാറുകള്‍, എന്നിവയാണ് ലക്ഷണങ്ങള്‍.

📰✈️കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിര്‍ബന്ധിത ക്വാറന്റൈനും രാത്രി കര്‍ഫ്യൂവും നടപ്പാക്കിയതിനെതിരെ സ്പെയിനിലുണ്ടായ രാത്രി സംഘര്‍ഷത്തില്‍ 50 പേര്‍ കസ്റ്റഡിയില്‍

🥉🏑🥍🏸🏏⚽🏅

കായിക വാർത്തകൾ

📰🏏 ഐ പി എൽ: ബാംഗ്ലൂരിനെ തോൽപ്പിച്ച് ഡൽഹി, തോറ്റിട്ടും പ്ളേ ഓഫിൽ കടന്ന് ബാംഗ്ലൂർ

📰🏏ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും തുടര്‍ന്ന് കളിക്കില്ലെന്ന് വാട്‌സണ്‍ വ്യക്തമാക്കി

📰⚽പുതിയ ഐ എസ് എല്‍ സീസണായുള്ള സ്ക്വാഡ് എ ടി കെ മോഹന്‍ ബഗാന്‍ പ്രഖ്യാപിച്ചു 

📰⚽യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് വമ്ബന്മാര്‍ കളിത്തിലിറങ്ങും.

പുലര്‍ച്ചെ 1.30ന് ലിവര്‍പൂള്‍ അറ്റ്്‌ലാന്റയെയും റയല്‍ മാഡ്രിഡ് ഇന്റര്‍ മിലാനെയും മാഞ്ചസ്റ്റര്‍ സിറ്റി ഒളിമ്ബ്യാക്കോസിനെയും രാത്രി 11.25ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇസ്്താംബൂള്‍ ബസാക്‌സെഹിറിനെയും സെനിറ്റ് ലാസിയോയെയും നേരിടും.

📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ലെസ്റ്ററിനും , ഫുൾ ഹാമിനും ജയം

 

LEAVE A REPLY

Please enter your comment!
Please enter your name here