സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുക ജനുവരിയോടെയെന്ന് സൂചന

0
75

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൂടിയാലോചിച്ച്‌ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം വരും. പുതു വര്‍ഷ തുടക്കത്തില്‍ സ്‌കൂള്‍ തുറക്കുമെന്നാണ് സൂചന. കോവിഡ് വ്യാപന തോത് പരിശോധിച്ചാകും തീരുമാനം.

 

സ്‌കൂള്‍ തുറക്കുന്നതില്‍ വിവിധ ശുപാര്‍ശകള്‍ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്കും മറ്റും കൈമാറിയിട്ടുണ്ട്. ജനുവരി മുതല്‍ സ്‌കൂളുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു.ഇക്കാര്യത്തില്‍ നയപരമായ തീരുമാനമാണ് വേണ്ടത്.

 

ആദ്യഘട്ടത്തില്‍ പൊതുപരീക്ഷ നടത്തേണ്ട പത്ത്, പ്ലസ്ടു ക്ലാസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഒന്നിലധികം ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. പരീക്ഷാ തീയതികള്‍ തീരുമാനിക്കുന്നകാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ ഏജന്‍സികളുടെ തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നതിനാലാണ് ഇക്കാര്യത്തിലും തീരുമാനമാകാത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here