സ്വർണക്കടത്ത് കേസ് : കസ്റ്റംസ് കസ്റ്റഡിയിൽ ശിവശങ്കറിന് ദേ​ഹാ​സ്വാ​സ്ഥ്യം , ആശുപത്രിയിൽ പ്രവേശിച്ചു.

0
109

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് ദേ​ഹാ​സ്വാ​സ്ഥ്യം. അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നു​ള്ള നോ​ട്ടീ​സു​മാ​യി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ഞ്ച് മ​ണി​യോ​ടെ ശി​വ​ശ​ങ്ക​റി​ന്‍റെ വ​സ​തി​യി​ലെ​ത്തി. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ വി​വ​രം അ​പ്പോ​ള്‍ ത​ന്നെ അ​ഭി​ഭാ​ഷ​ക​നെ ശി​വ​ശ​ങ്ക​ര്‍ അ​റി​യി​ച്ചി​രു​ന്നു.പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം പോ​ക​വെ​യാ​ണ് ശി​വ​ശ​ങ്ക​റി​ന് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ക​സ്റ്റം​സ് സം​ഘ​മാ​ണ് ശി​വ​ശ​ങ്ക​റി​നെ ക​ര​മ​ന​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ കാ​ര്‍​ഡി​യാ​ക് ഐ​സി​യു​വി​ലാ​ണ് അ​ദ്ദേ​ഹ​മു​ള്ള​ത്. ര​ക്താ​തി സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ശി​വ​ശ​ങ്ക​റി​ന്‍റെ ഭാ​ര്യ ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ നെ​ഫ്രോ​ള​ജി​സ്റ്റാ​ണ്.

ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ല്‍ സ്ഥി​രീ​ക​ര​ണ​മാ​യി​ട്ടി​ല്ല. എം ​ശി​വ​ശ​ങ്ക​റി​നെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ല്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here