സ്വപ്നയുടെ ബാങ്ക് ലോക്കറിലുള്ളത് സ്വർണക്കടത്തിലൂടെ സമ്പാദിച്ച പണം : സന്ദീപ് നായർ

0
125

സ്വപ്‌നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി സംബന്ധിച്ച്‌ കസ്റ്റംസിന് മൊഴി നല്‍കി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍. ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷന്‍ കമ്മീഷനല്ലെന്നും സ്വര്‍ണക്കടത്തിലൂടെ ലഭിച്ച തുകയാണെന്നും സന്ദീപ് നായര്‍ കസ്റ്റംസിന് മൊഴി നല്‍കി.

 

പിടിയിലാകുന്നതിന് മുന്‍പുള്ള സ്വര്‍ണക്കടത്തിന് ലഭിച്ച വിഹിതമാണിത്. ഈ പണം വീതം വയ്ക്കുന്നതിനെ തുര്‍ന്ന് സ്വപ്‌നയുമായി തര്‍ക്കമുണ്ടായി. വേണ്ടപ്പെട്ടവര്‍ക്ക് കൊടുക്കാനുള്ള പണമാണിതെന്നാണ് സ്വപ്‌ന പറഞ്ഞതെന്നും സന്ദീപ് കസ്റ്റംസിനോട് വെളിപ്പെടുത്തി. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് സന്ദീപ് നായര്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്.സ്വപ്‌ന സുരേഷിന്റെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നടന്ന പരിശോധനയില്‍ ഒരു കോടി രൂപയും സ്വര്‍ണവും കണ്ടെത്തിയിരുന്നു. ലൈഫ് മിഷന്‍ കമ്മീഷനായി ലഭിച്ച തുകയാണിതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here