കഫേറ്റീരിയയും റഫറൻസ് ലൈബ്രറിയും യാഥാർത്ഥ്യമാക്കാൻ അക്കാദമിക്ക് സഹായവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി!

0
3

🎭കഫേറ്റീരിയയും റഫറൻസ് ലൈബ്രറിയും യാഥാർത്ഥ്യമാക്കാൻ സുരേഷ് ഗോപി! അക്കാദമിക്ക് സഹായവുമായി കേന്ദ്രമന്ത്രി.

കേരള സംഗീത നാടക അക്കാദമിയുടെ കഫേറ്റീരിയ – റഫറൻസ് ലൈബ്രറി പദ്ധതിക്ക് ആവശ്യമായ സഹായം നൽകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇതിനായി എം.പി ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പദ്ധതിയുടെ വിശദമായ പ്ലാൻ സമർപ്പിക്കാൻ അക്കാദമി അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ആംഫി തിയേറ്ററും ഒരുക്കും.

അക്കാദമി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് അക്കാദമിയിൽ നിന്ന് ഇത്തരമൊരു സന്ദർശനത്തിന് ക്ഷണം ലഭിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

🎭 ഇറ്റ്ഫോക്കിനും പിന്തുണ!

ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരളയുടെ (ITFOK) കേന്ദ്ര സർക്കാർ ഗ്രാന്റ് വർധിപ്പിക്കുന്നതിന് ശുപാർശ ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here