ജീവനക്കാരുടെ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെൻ്റീവ് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിൻ്റെ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് ബാങ്ക് ജീവനക്കാരുടെ സമരം
നേരത്തെ നടത്തിയിരുന്ന പണിമുടക്കിൻ്റെ തുടർച്ചയായാണ് മൂന്ന് ദിവസത്തെ പണിമുടക്ക്. ആഴ്ചയിൽ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്നീ ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് ശാഖാ തല സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാർക്ക് എസ്ബിഐ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.









