ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനും വിനോദസഞ്ചാരികൾക്കു നേരെയുള്ള ശല്യപ്പെടുത്തലുകൾ ഒഴിവാക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് ഗ്രീൻ മാർഷലുകളെ’ നിയോഗിക്കാൻ ഒരുങ്ങുന്നു. സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന സുസ്ഥിര ടൂറിസം പൈലറ്റ് പദ്ധതിയുടെ ഭാഗമാണിത്. അടിയന്തര നടപടിയെടുക്കാൻ അധികാരമുള്ള പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുന്നത്.
സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന സുസ്ഥിര ടൂറിസം പൈലറ്റ് പദ്ധതിയുടെ ഭാഗമാണ് ഈ നടപടികൾ. നിയമലംഘനങ്ങൾക്കെതിരെ അടിയന്തര നടപടിയെടുക്കാൻ അധികാരമുള്ള, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുക. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി,, മൂന്നാർ, ആലപ്പുഴ, കോവളം, വയനാട് എന്നിങ്ങനെ അഞ്ച് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഈ പൈലറ്റ് പദ്ധതി നടപ്പിലാക്കുമെന്ന് ടൂറിസം മന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചു. ആദ്യഘട്ടത്തിൽ 162 മാർഷലുകളെയാണ് ഈ സ്ഥലങ്ങളിൽ വിന്യസിക്കുക.
നിലവിൽ, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന പരാതികൾ അപ്പപ്പോൾ പരിഹരിക്കാൻ സംവിധാനങ്ങളൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി. ഹരിത കർമ്മ സേനയിലുള്ള ശുചീകരണ തൊഴിലാളികളിൽ നിന്നോ സാധാരണ പോലീസിൽ നിന്നോ വ്യത്യസ്തമായി ‘ഗ്രീൻ മാർഷലുകൾ അടിയന്തര സാഹചര്യങ്ങളിൽ ഉടൻ ഇടപെടാനും പ്രാദേശിക പങ്കാളികളുമായി ഏകോപനം നടത്താനും അധികാരമുള്ളവരായിരിക്കും. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ‘കൊച്ചി ടൂറിസം കോൺഫ്ലുവൻസിൽ’ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലുള്ള ജീവനക്കാർക്ക് പകരക്കാരായാല്ല മറിച്ച് ശുചീകരണ വിഭാഗത്തിനൊപ്പം ചേർന്നു പ്രവർത്തിക്കാനാണ് മാർഷലുകളെ നിയോഗിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായ ഹരിത ചട്ടങ്ങൾ നടപ്പിലാക്കുക, സുരക്ഷാ ഭീഷണികൾ നിരീക്ഷിക്കുക, പ്രാഥമിക ശുശ്രൂഷ നൽകുക, വിനോദസഞ്ചാരികൾക്ക് ഹോംസ്റ്റേകൾ, കരകൗശല ഉത്പന്നങ്ങൾ, പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് മാർഗനിർദേശം നൽകുക തുടങ്ങിയവയാണ് ദൈനംദിന ചുമതലകൾ.
ടൂറിസം, ട്രാവൽ മാനേജ്മെന്റ്, ബിബിഎ, അല്ലെങ്കിൽ ബികോം ബിരുദമുള്ള, 20നും 40നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും ഇതിനായി അപേക്ഷകൾ ക്ഷണിക്കുകയും എഴുത്തുപരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്. ഇനി അഭിമുഖങ്ങളാണ് നടക്കാനുള്ളത്. പ്രാദേശികവാസികൾക്കും, ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, നിലവിൽ ഡിടിപിസി അല്ലെങ്കിൽ കുടുംബശ്രീയിൽ ജോലി ചെയ്യുന്നവർക്കുമാണ് മുൻഗണന നൽകുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും റെസ്പോൺസിബിൾ ടൂറിസം മിഷനും ചേർന്ന് സാക്ഷ്യപ്പെടുത്തിയ ഏഴ് ദിവസത്തെ പരിശീലന പരിപാടി (ഹൈബ്രിഡ് മോഡൽ) ഉണ്ടായിരിക്കും. പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ, ആശയവിനിമയം, ഫീൽഡ് മാനേജ്മെന്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാർഷലുകൾക്ക് ദിവസേന 810 രൂപ വീതം പ്രതിമാസം 22,130 രൂപ വരെ ലഭിക്കും. ഇവർ ഫോറസ്റ്റ് – ഗ്രീൻ, വെള്ള നിറങ്ങളിലുള്ള യൂണിഫോം ധരിക്കും. ഈ യൂണിഫോമുകളിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ, പ്രാഥമിക ശുശ്രൂഷാ കിറ്റുകൾ എന്നിവ ഉണ്ടായിരിക്കും.








