ജമ്മു കശ്മീരിലെ നിന്ന് കാണാതായ 30 പേർ പാക്കിസ്ഥാനിൽ ഭീകരപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തൽ

0
5

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ; ബോംബ് നിർമ്മാണ പരിശീലനം, നാട്ടിലെ ഭൂമി വിറ്റ് ഭീകരവാദത്തിന് പണം കണ്ടെത്താൻ നീക്കം

ന്യൂഡൽഹി: 1991-നും 2003-നും ഇടയിൽ ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായ 30 പേർ അതിർത്തി കടന്ന് പാക്കിസ്ഥാനിൽ ഭീകരപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. റിയാസി ജില്ലയിലെ മഹോർ, ചസ്സാന പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇതെന്നും ഇവർ ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവർത്തനങ്ങൾക്കായി ബോംബുണ്ടാക്കാനും ആയുധങ്ങൾ ഉപയോഗിക്കാനും പരിശീലനം നേടുകയാണെന്നും അന്വേഷണത്തിൽ വ്യക്തമായതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഹിസ്ബുൽ മുജാഹിദീൻ (Hizbul Mujahideen) എന്ന ഭീകരസംഘടനയ്ക്ക് വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നതെന്നാണ് സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച വിവരം. അതിർത്തിക്കപ്പുറത്ത് സുരക്ഷിതമായിരുന്ന് കശ്മീരിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും പണവും എത്തിക്കാനും, മേഖലയിൽ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനായി പ്രാദേശിക യുവാക്കളെ പ്രേരിപ്പിക്കാനും ഇവർ ശ്രമിക്കുന്നുണ്ടെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി (DGP) വ്യക്തമാക്കി.

ഇതിനിടെ, പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന ഭീകരർ തങ്ങളുടെ നാട്ടിലുള്ള പൂർവ്വിക ഭൂമി ബന്ധുക്കൾ വഴിയും സഹായികൾ വഴിയും വിറ്റഴിച്ച് ആ പണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ശ്രമിച്ചതും അന്വേഷണത്തിൽ പുറത്തുവന്നു. ഭീകരവാദത്തിലേക്കുള്ള സാമ്പത്തിക സ്രോതസ്സ് തടയുന്നതിന്റെ ഭാഗമായി യുഎപിഎ (UAPA) നിയമപ്രകാരം ഇവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ പൊലീസ് കർശന നടപടികൾ ആരംഭിച്ചു. മഹോർ, അർനാസ്, തൂറു മേഖലകളിലെ അഞ്ച് ഭീകരരുടെ 27 കനാലിലധികം ഭൂമിയാണ് ഇതിനോടകം ജമ്മു കശ്മീർ പൊലീസ് പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here