ഗവർണർ രാജേന്ദ്ര അർലേക്കർ ഭരണഘടനയുടെ ആർട്ടിക്കിൾ 167(b) പ്രയോഗിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്‌യോട് വിശദീകരണം തേടി

0
9

സുപ്രീം കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട് ഗവർണർ രാജേന്ദ്ര അർലേക്കർ ഭരണഘടനയുടെ ആർട്ടിക്കിൾ 167(b) പ്രയോഗിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്‌യോട് വിശദീകരണം തേടിയിരിക്കുകയാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 167(b) പ്രകാരം, സംസ്ഥാന ഭരണകാര്യങ്ങളെയും നിയമനിർമ്മാണ നിർദ്ദേശങ്ങളെയും സംബന്ധിച്ച് ഗവർണർ ആവശ്യപ്പെടുന്ന ഏതൊരു വിവരവും നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്.
സുപ്രീം കോടതിയുടെ വ്യക്തമായ ഉത്തരവുണ്ടായിട്ടും എന്തുകൊണ്ടാണ് തിരുപ്പറംകുൺട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാതിരുന്നത് എന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടാണ് ഗവർണർ ഇപ്പോൾ ഈ പ്രത്യേക അധികാരം പ്രയോഗിച്ചിരിക്കുന്നത്.
നവംബർ 20-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ, ഈ വർഷത്തേക്ക് മാത്രമായി (one-time measure) ക്ഷേത്രം ഭരണസമിതി നിയോഗിക്കുന്ന ചെറിയൊരു സംഘത്തിന് നവംബർ 24-ന് ദീപത്തൂണിൽ ദീപം തെളിയിക്കാമെന്നും, മധുര ജില്ലാ കളക്ടർ ഇതിന് മേൽനോട്ടം വഹിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ, 24-ന് വൈകുന്നേരം പരമ്പരാഗത സ്ഥലമായ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രമാണ് ദീപം തെളിയിച്ചത്.

ഇന്ന് (നവംബർ 25) കേസ് സുപ്രീം കോടതി വീണ്ടും പരിഗണിച്ചപ്പോൾ, തങ്ങൾ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ് ക്ഷേത്രം ട്രസ്റ്റ് വിസമ്മതിച്ചതുകൊണ്ടാണ് ദീപം തെളിയിക്കാൻ കഴിയാതെ പോയതെന്നും മധുര ജില്ലാ കളക്ടർ സത്യവാങ്മൂലം നൽകുകയും കോടതിയോട് മാപ്പ് പറയുകയും ചെയ്തു. കലക്ടർ SFI അല്ലെന്ന് തോന്നുന്നു.

സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും, സർക്കാർ നിയമിച്ച ട്രസ്റ്റിമാരെ ഉപയോഗിച്ച് കോടതി ഉത്തരവ് അട്ടിമറിക്കുകയായിരുന്നുവെന്നും ഹർജിക്കാർ വാദിച്ചു. ഇതേത്തുടർന്ന് കോടതിയലക്ഷ്യ ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.
ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന ഗവർണറുടെ ഈ നീക്കം തവള പതി വിജയ് സർക്കാരിനെതിരെ വലിയ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്.

ന്യൂനപക്ഷ വോട്ടുകളും സഖ്യകക്ഷികളെയും (VCK, IUML, കോൺഗ്രസ് തുടങ്ങിയവർ) പ്രീതിപ്പെടുത്താനായി മുഖ്യമന്ത്രി സുപ്രീം കോടതി വിധി അട്ടിമറിച്ചുവെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നു.

ഗവർണറുടെ കത്തിന് മുഖ്യമന്ത്രി നൽകുന്ന മറുപടിയും, സുപ്രീം കോടതിയുടെ അടുത്ത നടപടികളും തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.

തീ കൊള്ളി കൊണ്ടാണ് വിജയ് തല ചൊറിയുന്നത്..

LEAVE A REPLY

Please enter your comment!
Please enter your name here