കാസർഗോഡ് ജില്ലയിലെ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ നീക്കങ്ങൾ വേണമെന്നും ജില്ലയെ കർണാടകയോട് ലയിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാക്കണമെന്നും പ്രമുഖ പണ്ഡിതനും സാഹിത്യകാരനുമായ ഡോ. രാമാനന്ദ ബനാരി മഞ്ചേശ്വരം.
കാസർഗോഡ് പല മേഖലകളിലും അനീതി നേരിടുകയാണ്. കന്നഡ സംസാരിക്കുന്ന ജനങ്ങളോട് കാണിക്കുന്ന അനീതിക്കെതിരെ പ്രതിഷേധിക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കണം. കാസർഗോഡ് ഭൂമിശാസ്ത്രപരമായി കർണാടകയോട് ലയിക്കണമെന്ന ആഗ്രഹം വളർത്തിയെടുക്കുകയും അത് യാഥാർത്ഥ്യമാക്കാൻ പ്രവർത്തിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊഡിയാൽബയൽ ശാരദ വിദ്യാലയത്തിൽ കന്നഡ രാജ്യോത്സവ ആഘോഷ സമിതിയും കൽക്കുറ പ്രതിഷ്ഠാനവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള രാജ്യോത്സവ ആദരവും ചടങ്ങിൽ സമ്മാനിച്ചു.കാസർഗോഡിന് കർണാടകയുമായി ശക്തമായ ചരിത്രപരവും സാംസ്കാരികവുമായ ബന്ധമുണ്ടെന്നും യക്ഷഗാന കലയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഡോ. ബനാരി ചൂണ്ടിക്കാട്ടി. കാസർഗോഡിനെ കർണാടകയോട് ലയിപ്പിക്കാൻ മഹാജൻ കമ്മീഷൻ റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വിഷയത്തിൽ ജനപ്രതിനിധികൾ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത അദ്ദേഹം, എത്ര എം.പിമാർ ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്നും ചോദിച്ചു.






