ബിജെപി വിട്ടപ്പോള്‍ പറയുന്നത് മൊത്തം പാര്‍ട്ടിയെയാണ്…. ആശയം ശരിയല്ല…. ഐഡ്യോളജി ശരിയല്ല: യുവരാജ് ഗോകുൽ

0
8

ശ്രീമതി പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ടപ്പോഴും ബിജെപി വിട്ടപ്പോഴും പറഞ്ഞ അഭിപ്രായങ്ങളില്‍ വലിയ വ്യത്യാസമുണ്ട്….

അവര് കോണ്‍ഗ്രസ് വിട്ടപ്പോള്‍ കോണ്‍ഗ്രസില്‍ അവഗണന എന്നും ചതി എന്നുമൊക്കെയാണ് പറഞ്ഞത്….

ബിജെപി വിട്ടപ്പോള്‍ പറയുന്നത് മൊത്തം പാര്‍ട്ടിയെയാണ്…. ആശയം ശരിയല്ല…. ഐഡ്യോളജി ശരിയല്ല….

ആത്മാഭിമാനം എന്നൊന്നുള്ളത് കൊണ്ട് അത് കേട്ട് നില്‍ക്കാനാവില്ല….

ആയമ്മ ഇങ്ങോട്ട് വരുംബോള്‍ ഉള്ള പാര്‍ട്ടി തന്നെയാണ് ഇത്…. പുതിയതായൊന്നും ഐഡ്യോളജിയില്‍ എഴുതി ചേര്‍ത്തിട്ടില്ല….

ഈ ഐഡ്യോളജി ഉയര്‍ത്തി പിടിച്ച് തന്നെയാണ് കഴിഞ്ഞ 12 കൊല്ലമായി കേന്ദ്രം ഭരിക്കുന്നത്….

ഈ ഐഡ്യോളജി ഉയര്‍ത്തി തന്നെയാണ് നാല്‍പ്പത് ലക്ഷത്തോളം വോട്ടും ഒരു എം.പി യും 11 നിയോജകമണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും കേരളത്തില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി എത്തിയത്….

ഈ ഐഡ്യോളജി ഉയര്‍ത്തി തന്നെയാണ് കേരളത്തിന്‍റെ തലസ്ഥാന കോര്‍പറേഷനില്‍ ഭരണം നേടിയത്….

ഈ ഐഡ്യോളജി ഉയര്‍ത്തി തന്നെയാണ് മൂന്നു എം.എല്‍.എ മാരെ ജയിപ്പിച്ചെടുത്തതും….

ഈ ഐഡ്യോളജിയുടെ ബലത്തില്‍ തന്നെയാണ് മാവോയിസ്റ്റ് തീവ്രവാദത്തെ കുടിയൊഴിപ്പിച്ചത്….

കശ്മീരിലെ കല്ലേറ് നിര്‍ത്തിച്ചത്….

തീവ്രവാദികളെ ഹൂറികളുടെ അടുത്തെത്തിച്ചത്….

ഒരു ദശകത്തിനിടയില്‍ മനുഷ്യ ചരിത്രം ഇന്നേവരെ കാണാത്ത തരത്തില്‍ ദാരിദ്ര്യം തുടച്ച് നീക്കിയത്….

അങ്ങുന്ന് ഇങ്ങോട്ട് വന്നപ്പോഴുള്ള അതേ ഐഡ്യോളജി തന്നെയാണ് ഇപ്പോഴും….

ഒരു മാറ്റവും വന്നിട്ടില്ല…. വരുത്താനും ഉദ്ദേശിക്കുന്നില്ല….

യുവരാജ് ഗോകുൽ..👍❤

LEAVE A REPLY

Please enter your comment!
Please enter your name here