ജമ്മു കശ്മീർ പോലീസ് , ഇന്ത്യൻ ആർമി, സിആർപിഎഫ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുടെ സംയുക്ത നീക്കത്തിലൂടെ, കശ്മീർ താഴ്വരയിൽ സജീവമായിരുന്ന ലഷ്കർ-ഇ-തൊയ്ബയുടെ അവസാനത്തെ പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ന് പുലർച്ചെ കുൽഗാമിൽ നടന്ന പ്രത്യേക സൈനിക ഓപ്പറേഷനിലാണ് ഭട്ടിനെ വധിച്ചത്.
ഇയാളുടെ കൂട്ടാളിയും ഭീകരനുമായ ഉമർ നിസാറിനെ തൊട്ടുതലേദിവസം കുൽഗാമിൽ വെച്ചുതന്നെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങൾ തമ്മിലുള്ള മികച്ച ഏകോപനമാണ് ഈ ഓപ്പറേഷനിൽ ഉടനീളം പ്രകടമായത്. ധീരമായ ഈ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച ജമ്മു കശ്മീർ പോലീസ്, കരസേന, സിആർപിഎഫ് ജവാന്മാർ, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരെ രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്നും അമിത് ഷാ പ്രസ്താവനയിൽ പറഞ്ഞു.









