10 / 10 / 2020: പ്രധാന വാർത്തകൾ

0
106

പ്രധാന വാർത്തകൾ

📰✍🏻 ലോകത്ത് ആകെ കൊറോണ ബാധിതർ :37,092,846

മരണസംഖ്യ : 1,072,152

📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 70, 496 പുതിയ രോഗികൾ, 964 മരണങ്ങൾ

ആകെ രോഗബാധിതർ :6,977,008

ആകെ മരണ സംഖ്യ :107,450

📰✍🏻 കേരളത്തിലെ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 9250 പേർക്ക് ,8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ ഉറവിടം വ്യക്തമല്ല. 8048 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. 25 മരണങ്ങൾ കൂടി കോവിഡ് മൂലമാണന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 955 ആയി. 

📰✍🏻രോഗികള്‍ ജില്ല തിരിച്ച് :

തിരുവനന്തപുരം -1012

കൊല്ലം -714

പത്തനംതിട്ട – 290

ഇടുക്കി -153

കോട്ടയം -522

ആലപ്പുഴ -793

എറണാകുളം -911

മലപ്പുറം -1174

പാലക്കാട് -672

തൃശൂര്‍ -755

കണ്ണൂര്‍- 556 .

വയനാട് -127 .

കോഴിക്കോട് -1205 .

കാസര്‍കോട് -366 .

📰✍🏻ഹത്‌റാസില്‍ നടന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ഗൂഡാലോചനയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. 

📰✍🏻മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു. 12,134 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 15,06,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

📰✍🏻മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്തേക്കും. ഹാജരാകാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടതായാണ് സൂചന. ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്. 

📰✍🏻സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായിറേഷന്‍കടകള്‍ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പുരോ​ഗമിക്കുന്നു. 

📰✍🏻ഭീമ കൊറേഗാവ്‌ കലാപക്കേസില്‍ ഡല്‍ഹി സര്‍വകലാശാലയിലെ മലയാളിയായ അസോസിയേറ്റ്‌ പ്രഫസര്‍ ഹാനി ബാബു അടക്കം എട്ടുപേരെ പ്രതിചേര്‍ത്ത്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)കുറ്റപത്രം

📰✍🏻സ്വര്‍ണക്കടത്തു കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി 13-നു വിധിപറയും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം ഇടപാടുകളില്‍ ശക്‌തമായ അനേ്വഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) കോടതിയില്‍ ബോധിപ്പിച്ചു. 

📰✍🏻കാലിത്തീറ്റ കുംഭകോണത്തിലെ ചായ്ബാസ ട്രഷറി തട്ടിപ്പ് കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 

📰✍🏻ലൈഫ്‌ മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ്‌ ഡയറി സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 

📰✍🏻പാ​നൂ​ര്‍ പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ്​ അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘ​ത്തെ ഏ​ല്‍​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ മാ​താ​വി​െന്‍റ ഹ​ര​ജി

📰✍🏻ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്​​ദുള്ളക്കു​ട്ടി സ​ഞ്ച​രി​ച്ച കാ​റി​ല്‍ ടോ​റ​സ് ലോ​റി ഇ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് കാ​ടാ​മ്ബു​ഴ പൊ​ലീ​സ്

📰✍🏻കേ​ന്ദ്ര മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ള്‍ റെയി​ല്‍​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നു ന​ല്‍​കി. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. 

📰✍🏻തുലാമാസ പൂജയുമായി ബന്ധപ്പെട്ട ശബരിമല ദര്‍ശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

📰✍🏻യുഡിഎഫില്‍ നിന്നും പുറത്തായത്തോടെ ജോസ് കെ മാണി എന്‍ഡിഎയില്‍ ചേരാനുള്ള നീക്കം നടത്തുന്നെന്ന ആരോപണവുമായി പി.ജെ.ജോസഫ്. രണ്ടില ചിഹ്നം ലഭിക്കാന്‍ സഹായിച്ചത് ബിജെപിയാണെന്നും ജോസഫ് പറഞ്ഞു

📰✍🏻ലോകത്ത് ഏറ്റവും തൃപ്തരായിട്ടുള്ളവര്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ മാത്രമാണെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. 

📰✍🏻ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച്‌ മത്സരിക്കാന്‍ തീരുമാനിച്ച്‌ ശരത് പവാറിന്റെ എന്‍സിപി

📰✍🏻കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ ക​ര്‍​ഷ​ക​രെ ഭീ​ക​ര​രെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​നൗ​ട്ടി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍‌ കോ​ട​തി നി​ര്‍​ദേ​ശം

📰✍🏻യുദ്ധവിമാനവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐക്കു ചോര്‍ത്തി നല്‍കിയെന്ന കേസില്‍ ഹിന്ദുസ്‌ഥാന്‍ എയ്‌റോനോട്ടിക്‌സ്‌ ലിമിറ്റഡ്‌ (എച്ച്‌.എ.എല്‍.) ജീവനക്കാരനെ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ്‌ അറസ്‌റ്റ്‌ ചെയ്‌തു.

📰✍🏻പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും‍ ആസ്ഥികള്‍ അറ്റാച്ച്‌ ചെയ്യുന്നതിനും ഉത്തരവ് നല്‍കി പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ്

📰✍🏻ശത്രുക്കളുടെ റഡാര്‍ സ്‌റ്റേഷനുകളും മറ്റ് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും തേടിപ്പിടിച്ച്‌ നശിപ്പിക്കുന്ന ന്യൂജനറേഷന്‍ ആന്റി റേഡിയേഷന്‍ മിസൈല്‍ ‘രുദ്രം’ ഒഡീഷയിലെ ബാലസോര്‍ ദ്വീപില്‍ വിജയകരമായി പരീക്ഷിച്ചു. 

📰✍🏻തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,185 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,46,128 ആയി . ഇന്നലെ മാത്രം 68 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി .ഇതോടെ ആകെ മരണസംഖ്യ 10,120 ആയി ഉയര്‍ന്നതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

📰✍🏻യുടൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. 

📰✍🏻സ്വാമി വിവേകാനന്ദന്റെ ചിത്രം വീടുകളില്‍ തൂക്കിയാല്‍ അടുത്ത മുപ്പത് വര്‍ഷം ബിജെപി അധികാരത്തില്‍ തുടരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. 

✈️✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️അഭയാര്‍ത്ഥികളായ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കു വേണ്ടി വാദിച്ച്‌ സൗദി അറേബ്യ. സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള രോ​ഹിം​ഗ്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് പാ​സ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശി​നോ​ട് സൗ​ദി അ​റേ​ബ്യ ആവശ്യപ്പെട്ടു. 

📰✈️ഒമാനില്‍ വീണ്ടും രാത്രി സഞ്ചാരത്തിന് പൂര്‍ണ വിലക്ക്. സുപ്രീം കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

📰✈️ലോകജനസംഖ്യയുടെ പത്തു ശതമാനത്തെ കോവിഡ് മഹാമാരി പട്ടിണിയിലാക്കുമെന്ന് ലോകബാങ്ക്. ഈ വര്‍ഷം ലോകത്തെ ജനങ്ങളില്‍ 9.1 മുതല്‍ 9.4 ശതമാനം വരെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമൊണ് ലോക ബാങ്ക് സൂചിപ്പിച്ചു

📰✈️കോവിഡ് വാക്സിനുകള്‍ ലോകമെങ്ങും നീതിപൂര്‍വം വിതരണം ചെയ്യുന്നതിന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ) രൂപീകരിച്ച സഖ്യത്തില്‍ ചൈനയും ഔദ്യാഗികമായി ചേര്‍ന്നു

📰✈️ലോകത്തിന്റെ വിശപ്പ് മാറ്റാന്‍ യത്നിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യപരിപാടിക്ക് (ഡബ്ല്യൂഎഫ്പി) സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം

📰✈️അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയായ ജോ ബൈഡന്റെ മത്സര പങ്കാളിയായ കമല ഹാരിസ് കമ്യൂണിസ്റ്റാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 

📰✈️അടുത്ത മാസത്തോടെ 12 രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കാനൊരുങ്ങി ജപ്പാന്‍

📰✈️വന്ദേഭാരത് മിഷന്‍ ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യയുടെ ഒമ്ബത് സര്‍വിസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 മുതല്‍ 22 വരെ തീയതികളിലെ സര്‍വിസുകളാണ് നിലവില്‍ വന്നത്. ഇതില്‍ മൂന്നെണ്ണം കോഴിക്കോട്ടേക്കാണ്

📰✈️കൊവിഡിനെതിരായ ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിന്‍ പരീക്ഷണങ്ങള്‍ ഇത് വരെ വിജയകരമെന്ന് റിപ്പോര്‍ട്ട്. വാക്സിന്‍ ഉപയോഗിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

📰✈️തെക്കന്‍ ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

📰✈️ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് പാകിസ്താനിലും നിരോധിച്ചു. 

🎖️🥍🏑🏸🏏⚽🎖️

കായിക വാർത്തകൾ

📰🏏 ഐ പി എൽ ൽ രാജസ്ഥാനെ 46 റൺസിന് തോൽപ്പിച്ച് ഡൽഹി പോയന്റ് പട്ടികയിൽ ഒന്നാമത്

📰⚽ ലോകകപ്പ് യോഗ്യത ലാറ്റിനമേരിക്കൻ ഗ്രൂപ്പ് മത്സരങ്ങളിൽ , കൊളംബിയ, ഉറുഗ്വായ്, ബ്രസീൽ ടീമുകൾക്ക് ജയം

📰🥍ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച്‌ പോരാട്ടം. ഗ്രീസിന്റെ അഞ്ചാം സീഡായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച്‌ ഫൈനലിലെത്തിയത്. സ്‌കോര്‍: 6-3, 6-2, 5-7, 4-6, 6-1.

നിലവിലെ ചാമ്ബ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാട്ട്‌സ്മാനെയാണ് സെമിയില്‍ കീഴടക്കിയത്

📰🏏മുന്‍ കേരള രഞ്ജി താരവും അണ്ടര്‍ 19 ഇന്ത്യന്‍ ടീമംഗവും ആയിരുന്ന പഴവീട് ഗൗരീശങ്കരത്തില്‍ എം.സുരേഷ് കുമാര്‍ ( 48) അന്തരിച്ചു. ഇന്നലെ വൈകിട്ട് 6.30ന് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

📰⚽മുന്‍ ഇംഗ്ലണ്ട് താരവും ലിവര്‍പൂള്‍ ഇതിഹാസവുമായ റോബി ഫൗളര്‍ ഈസ്റ്റ് ബംഗാളിന്റെ മുഖ്യ പരിശീലകനാകും. 

📰⚽ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പിന് (2027ല്‍) ആതിഥേയരാകാന്‍ കേരളം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ സമ്മതം അറിയിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here