മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ്- അജിത ദമ്പതികളുടെ മകന് അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
പാല്‍കൊടുത്ത ശേഷം കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയതായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ കുട്ടിക്ക് അനക്കമില്ലായിരുന്നു. പിന്നാലെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോലീസ് അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സംസ്കരിച്ചു. സഹോദരി: അനാലിക