കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അതൃപ്തി: എംഎം ഹസന്‍

0
37

ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനം വൈകുന്നതില്‍ എ ഗ്രൂപ്പിന് മാത്രമല്ല, എല്ലാവര്‍ക്കും അതൃപ്തിയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിന് മാത്രം അതൃപ്തിയുണ്ടോ എന്ന് ചോദിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അതൃപ്തിയുണ്ടെന്നും ഹസന്‍ പറഞ്ഞു.നിയമനങ്ങളില്‍ എത്രയും വേഗം തീരുമാനമുണ്ടാകണം. മുസ്ലീം ലീഗിന് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്ന അഭിപ്രായം തനിക്കില്ല. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ലീഗ്. അവര്‍ക്ക് അര്‍ഹമായത് കിട്ടണം. സര്‍ക്കാരിലെ ഭിന്നതയെക്കുറിച്ച് മുഖ്യമന്ത്രിയോടും മന്ത്രിസഭയിലുള്ളവരോടുമാണ് ചോദിക്കേണ്ടതെന്നും ഹസന്‍ പറഞ്ഞു.മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും മാത്രം ചര്‍ച്ച നടത്തി ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന ആക്ഷേപം. ഗ്രൂപ്പ് നേതാക്കളുമായി കൂടിയാലോചിക്കുന്ന പതിവ് ഒഴിവാക്കപ്പെടുകയാണെന്നും നേതാക്കള്‍ വിമര്‍ശിച്ചു. എംഎം ഹസന്‍, കെസി ജോസഫ്, ബെന്നി ബെഹ്നാന്‍, ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് തുടങ്ങിയ എ ഗ്രൂപ്പ് നേതാക്കള്‍ കൂടിയാലോചിച്ച ശേഷം മുഖ്യമന്ത്രിയെയും കെപിസിസി അധ്യക്ഷനെയും നേരില്‍ കണ്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷി എന്നിവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here