കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ വിവാഹ നടത്തിപ്പിന് ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 2025 നവംബർ 1 നും 2026 ഒക്ടോബർ 31 നും ഇടയിൽ (2 തീയതികളും ഉൾപ്പെടെ) വിവാഹിതരായിട്ടുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹത.
എഴുപതിനായിരം രൂപ ധനസഹായം ലഭിക്കുന്ന ഈ പദ്ധതിക്ക് അപേക്ഷിക്കാൻ 2026 നവംബർ 30, 5 മണിവരെയാണ് സമയം. അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണമായിട്ടുള്ളതുമായ അപേക്ഷകൾ നിരസിക്കും എന്നോർക്കുക.
- അപേക്ഷകർ മുൻഗണന AAY (മഞ്ഞ കാർഡ്), മുൻഗണന (പിങ്ക് കാർഡ്) വിഭാഗങ്ങളിലെ റേഷൻകാർഡ് ഉടമകളായിരിക്കണം.
- വിവാഹിതയായ പെൺകുട്ടിയുടെ അച്ഛൻ/ അമ്മ ആയിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.
- അപേക്ഷകർ വിവാഹിതയായ പെൺകുട്ടി ഉൾപ്പെട്ട റേഷൻകാർഡിലെ അംഗമായിരിക്കണം.
- മാതാപിതാക്കൾ മരണപ്പെട്ട/ ഉപേക്ഷിച്ച പെൺകുട്ടികൾക്ക് സ്വന്തം പേരിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- പെൺകുട്ടി സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തിയായിരിക്കണം. (വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് / SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് എന്നിവ രേഖകളായി സ്വീകരിക്കുന്നതാണ്.)
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും ഒരുലക്ഷം (1,00,000/-) രൂപ കവിയാൻ പാടുള്ളതല്ല. (വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല)
- വിവാഹിതയായ പെൺകുട്ടിയുടെ പ്രായം വിവാഹ തീയതിയിൽ 18 വയസ്സോ അതിന് മുകളിലോ ആയിരിക്കണം.
- 2025 നവംബർ 1 നും 2026 ഒക്ടോബർ 31 നും ഇടയിൽ (2 തീയതികളും ഉൾപ്പെടെ) വിവാഹിതരായിട്ടുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹത.
- അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണമായിട്ടുള്ളതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
- എഴുപതിനായിരം (70,000/-) രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്. ധനസഹായം അപേക്ഷകന്റെ/ അപേക്ഷകയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് കൈമാറുന്നതാണ്.
- ഒരു കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്.
- പുനർ വിവാഹത്തിന് ധനസഹായം അനുവദിക്കുന്നതല്ല.
- അപേക്ഷകൾ വിജ്ഞാപന തീയതി മുതൽ നിശ്ചിത ദിവസത്തിനുള്ളിൽ സമുന്നതിയിൽ ലഭ്യമായിരിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
- ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിൽ യോഗ്യത കൈവരിക്കുന്നവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കുന്നതാണ്.
ഒരേ വരുമാനപരിധിയിൽ ഉള്ളവരെ പരിഗണിക്കുമ്പോൾ:
- ഭിന്നശേഷിക്കാരിയായ വിവാഹിത.
- മാതാപിതാക്കൾ നഷ്ടപ്പെട്ട വിവാഹിത.
- വിവാഹിതയായ പെൺകുട്ടിയുടെ ഭിന്നശേഷിക്കാരായ മാതാപിതാക്കൾ.
- വിവാഹിതയായ പെൺകുട്ടി മാരക രോഗബാധിത.
- വിവാഹിതയായ പെൺകുട്ടിയുടെ മാരക രോഗബാധിതരായ മാതാപിതാക്കൾ.
- വിവാഹിതയായ പെൺകുട്ടിയുടെ പ്രായം (ഉയർന്ന പ്രായം)
- എന്നീ മാനദണ്ഡങ്ങൾക്ക് മുൻതൂക്കം നൽകിയായിരിക്കും ആനുകൂല്യം അനുവദിക്കുന്നത്.
- അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
- പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നുള്ള വിവാഹ ക്ഷണക്കത്ത് (ഒറിജിനൽ)
- വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്)
- അപേക്ഷകന്റെ/ അപേക്ഷകയുടെ പേരിൽ ഒരു വർഷത്തിനുള്ളിൽ എടുത്ത കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്നത്). (വ്യക്തിഗത വാർഷിക വരുമാന സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല)
- പെൺകുട്ടിയുടെ ജാതി തെളിയിക്കുന്ന രേഖ (വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് / SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്)
- സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും ഏറ്റവും ഒടുവിൽ ലഭ്യമായിട്ടുള്ള റേഷൻ കാർഡിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) (അപേക്ഷകനും/ അപേക്ഷകയും, വിവാഹിതയായ പെൺകുട്ടിയും ഉൾപ്പെട്ടിരിക്കണം)
- അപേക്ഷകന്റെയും/ അപേക്ഷകയുടെയും, പെൺകുട്ടിയുടേയും ആധാറിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ (SSLC Certificate/ Birth Certificate) (സ്വയം സാക്ഷ്യപ്പെടുത്തിയത്)
- അപേക്ഷകന്റെ/ അപേക്ഷകയുടെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (അക്കൗണ്ട് നമ്പരും, പേരും വ്യക്തമായിരിക്കണം).
- ഭിന്നശേഷിക്കാർ/ മാരകരോഗ ബാധിതർ ആയ പെൺകുട്ടിയോ, മാതാപിതാക്കളോ ആണെങ്കിൽ, ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- മാതാപിതാക്കൾ മരണപ്പെട്ടുപോയ പെൺകുട്ടിയാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ പെൺകുട്ടിയാണ് അപേക്ഷകയെങ്കിൽ ആ വിവരം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും ലഭ്യമാക്കണം.
മറ്റു നിർദ്ദേശങ്ങൾ
- ഒരു പെൺകുട്ടിക്ക് ഒരിക്കൽ മാത്രമേ പദ്ധതി പ്രകാരമുള്ള ധനസഹായം അനുവദിക്കുകയുള്ളൂ. പുനർ വിവാഹത്തിന് ധനസഹായം അനുവദിക്കുന്നതല്ല.
- മംഗല്യ സമുന്നതി പദ്ധതിയുടെ കീഴിൽ, ഒരു കുടുംബത്തിൽ നിന്നും എല്ലാ സാമ്പത്തിക വർഷങ്ങളിലുമായി, ആകെ 2 പെൺകുട്ടികൾക്ക് മാത്രമേ ധനസഹായം അനുവദിക്കുകയുള്ളൂ. എന്നാൽ, ഒരു അപേക്ഷാ കാലയളവിൽ ഒരു കുടുംബത്തിലെ ഒരു കുട്ടിയുടെ പേരിൽ മാത്രമേ അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ.
- ധനസഹായം ലഭിക്കുന്നതിന്, അപേക്ഷകയ്ക്ക്/ അപേക്ഷകന് നാഷണലൈസ്ഡ്/ ഷെഡ്യൂൾഡ് ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖയിൽ പ്രവർത്തന ക്ഷമമായ അക്കൗണ്ട് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
- തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനുകൂല്യം കൈപ്പറ്റുന്ന പക്ഷം അനുവദിച്ച തുക സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ കൂട്ടുപലിശയും ചേർത്ത് തിരിച്ചടയ്ക്കേണ്ടതും, പ്രസ്തുത പദ്ധതിയിലേക്ക് തുടർന്ന് അപേക്ഷിക്കാൻ അർഹതയില്ലാത്തതുമാണ്.
- ലഭ്യമായ ഏതൊരു അപേക്ഷയുടേയും യോഗ്യതകൾ സംബന്ധിച്ച് ഉറപ്പ് വരുത്തുന്നതിനായി, നേരിട്ട് പരിശോധനകൾ / അന്വേഷണങ്ങൾ നടത്തി തീരുമാനം കൈക്കൊള്ളുന്നതിന് സമുന്നതിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
- ഭരണ സൗകര്യാർത്ഥം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിന് കോർപ്പറേഷന് അധികാരമുണ്ടായിരിക്കും. ധനസഹായം നൽകുന്നത് സംബന്ധിച്ച കോർപ്പറേഷന്റെ തീരുമാനം അന്തിമമായിരിക്കും.
- അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30/11/2026 @ 5 PM.
- അപേക്ഷകൾ തപാൽ മുഖേനയോ നേരിട്ടോ അവസാന തീയതിയ്ക്ക് മുമ്പ് സമുന്നതിയിൽ ലഭ്യമാക്കേണ്ടതാണ്.
അപേക്ഷാ ഫോറത്തിൽ ചോദിക്കുന്ന കാര്യങ്ങൾ ഇവ
റേഷൻകാർഡ് ഇനം എതാണ് എന്ന ചോദ്യത്തിന് രണ്ട് ടിക് ബോക്സുകളാണ് ഉണ്ടാവുക. അവയിൽ മുൻഗണന AAY (മഞ്ഞ കാർഡ്), മുൻഗണന (പിങ്ക് കാർഡ്) എന്നിവയിലൊന്ന് തിരഞ്ഞെടുക്കാം.
അപേക്ഷകയുടെ പേര്, പൂർണ്ണമായ മേൽവിലാസം (ജില്ല, പിൻകോഡ് സഹിതം), ആധാർ നമ്പർ, ഫോൺ നമ്പർ, കുടുംബ വാർഷിക വരുമാനം, തൊഴിൽ, ബാങ്ക് അക്കൗണ്ട് നമ്പർ, IFSC, അപേക്ഷക/അപേക്ഷകന്റെ പെൺമക്കളുടെ എണ്ണം, റേഷൻകാർഡ് നമ്പർ, വിവാഹിതരായ പെൺമക്കളുടെ എണ്ണം, ഈ പദ്ധതി പ്രകാരം മുൻപ് ധനസഹായം കൈപ്പറ്റിയിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്ര തവണ.
വിവാഹിതയായ പെൺകുട്ടിയുടെ വിവരങ്ങൾ, പേര്, ജനന തീയതി, വയസ്സ്, 4. മതം, ജാതി, ആധാർ, അപേക്ഷകരുമായുള്ള ബന്ധം, ആദ്യ വിവാഹമാണോ?, വിവാഹ തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ
അപേക്ഷയോടൊപ്പം ചുവടെ ചേർക്കുന്ന രേഖകൾ നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടതാണ്.
- പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നുള്ള വിവാഹ ക്ഷണക്കത്ത് (ഒറിജിനൽ)
- വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്)
- അപേക്ഷകന്റെ/ അപേക്ഷകയുടെ പേരിൽ ഒരു വർഷത്തിനുള്ളിൽ എടുത്ത കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്നത്). (വ്യക്തിഗത വാർഷിക വരുമാന സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല)
- പെൺകുട്ടിയുടെ ജാതി തെളിയിക്കുന്ന രേഖ (വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് / SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്)
- സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും ഏറ്റവും ഒടുവിൽ ലഭ്യമായിട്ടുള്ള റേഷൻ കാർഡിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) (അപേക്ഷകനും/ അപേക്ഷകയും, വിവാഹിതയായ പെൺകുട്ടിയും ഉൾപ്പെട്ടിരിക്കണം)
- അപേക്ഷകന്റെയും/ അപേക്ഷകയുടെയും, പെൺകുട്ടിയുടേയും ആധാറിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ (SSLC Certificate/ Birth Certificate) (സ്വയം സാക്ഷ്യപ്പെടുത്തിയത്)
- അപേക്ഷകന്റെ/ അപേക്ഷകയുടെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (അക്കൗണ്ട് നമ്പരും, പേരും വ്യക്തമായിരിക്കണം).
- ഭിന്നശേഷിക്കാർ/ മാരകരോഗ ബാധിതർ ആയ പെൺകുട്ടിയോ, മാതാപിതാക്കളോ ആണെങ്കിൽ, ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- മാതാപിതാക്കൾ മരണപ്പെട്ടുപോയ പെൺകുട്ടിയാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ പെൺകുട്ടിയാണ് അപേക്ഷകയെങ്കിൽ ആ വിവരം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും ലഭ്യമാക്കണം.
വിവാഹിതയായ പെൺകുട്ടിയുടെ ഭർത്താവിന് അപേക്ഷ സമർപ്പിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കുന്ന കവറിന് മുകളിൽ “മംഗല്യ സമുന്നതി (2026-27) പദ്ധതിയിലേയ്ക്കുള്ള അപേക്ഷ” എന്ന് നിർബന്ധമായും രേഖപ്പെടുത്തണം.









