കേരളത്തില്‍ കൂപ്പുകുത്തി സ്വര്‍ണ നിരക്ക്, ഒറ്റയടിക്ക് ഇടിഞ്ഞത് 1600 രൂപ

0
13
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 1600 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,815 രൂപയും ഒരു പവന് 1,02,520 രൂപയുമായി. 22 കാരറ്റിനൊപ്പം മറ്റ് കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്.

18 കാരറ്റിന് ഗ്രാമിന് 160 രൂപ ഇന്ന് കുറഞ്ഞതോടെ ഒരു ഗ്രാമിന് 10,490 രൂപയും ഒരു പവന് 83,920 രൂപയുമായി. ഗ്രാമിന് 125 രൂപ കുറവുണ്ടായ 14 കാരറ്റ് സ്വര്‍ണത്തിന്‍റെ ഒരു ഗ്രാമിന് 8,205 രൂപയും പവന് 65,640 രൂപയുമാണ് വില. 9 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 80 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാമിന്‍റെ വില 5295 രൂപയിലേക്കും പവന് 42,360 രൂപയിലേക്കുമെത്തി.

സ്വര്‍ണത്തിന്‍റെ വിലയില്‍ ദിനംപ്രതി ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും വെള്ളി വിലയില്‍ ഇത്തരത്തില്‍ നിരന്തരമുള്ള ചാഞ്ചാട്ടം സംഭവിക്കുന്നില്ല. ഇന്ന് ഒരു ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍: ഇന്ത്യയിലെ സ്വര്‍ണ നിരക്കില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് അനുസരിച്ച് കേരളത്തിലെ വിലയിലും ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാറുണ്ട്. വിലയില്‍ ഇത്തരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡാണ്. ഉത്സവ സീസണില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറാറുണ്ട്. അതുകൊണ്ട് പലപ്പോഴും ഇക്കാലയളവില്‍ വില ഉയര്‍ന്ന് തന്നെയായിരിക്കും. ഇത്തരത്തില്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന നിരവധി കാരണങ്ങളുണ്ട്.

ആഗോള വിപണിയിലെ സാഹചര്യം, സര്‍ക്കാര്‍ നയങ്ങള്‍, സാമ്പത്തിക മാറ്റങ്ങള്‍, വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം നിരക്കിനെ സ്വാധീനിക്കുന്ന മറ്റ് പ്രധാനഘടകങ്ങളാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിലയിൽ 62 ശതമാനം വർധനവാണുണ്ടായതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുൽ നാസർ പറഞ്ഞു. ഗ്രാമിന് 5,715 രൂപയും പവന് 45,720 രൂപയുടെയും വൻ വർധന രേഖപ്പെടുത്തി. 2025 ഓഗസ്റ്റ് 24ന് ഗ്രാമിന് 9,315 രൂപയും പവന് 74,520 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 12,815 രൂപയും പവന് 1,02,520 രൂപയുമാണ്. ഇതോടെ ഏകദേശം 55 ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here