സോണിയ ഗാന്ധിക്കെതിരെ അകാലി ദൾ നേതാവ്

0
10
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) പുറത്തുവന്നതിന് പിന്നാലെ വിവാദം തുടരുന്നു. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് സിഖുകാർക്ക് വേണ്ടി പുസ്തകത്തിൽ മാപ്പുപറയാൻ പോലും സോണിയ ​ഗാന്ധി തയ്യാറായില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ വിമർശിച്ചു. കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ച സിഖ് കൂട്ടക്കൊല പഞ്ചാബ് ഒരിക്കലും മറക്കില്ലെന്നും പൊറുക്കില്ലെന്നും സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഇന്ദിര ഗാന്ധിയുടെ വധത്തിന് പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ടെങ്കിലും അത് വെറുമൊരു പരാമർശത്തിൽ ഒതുങ്ങിയെന്നും ക്ഷമാപണ വാക്കുപോലുമില്ലെന്നും ഹർസിമ്രത് ആരോപിച്ചു.
‘ആയിരക്കണക്കിന് നിരപരാധികളായ സിഖുകാർ കൂട്ടക്കൊല ചെയ്യപ്പെട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു മാപ്പ് പോലും പറയാനില്ല. ഓർമക്കുറിപ്പിൽ വെറുമൊരു പരാമർശം മാത്രം. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വംശഹത്യ പോലും വെറുമൊരു അടിക്കുറിപ്പ് മാത്രമാണെന്ന് തോന്നുന്നു’ എന്നായിരുന്നു ഹർസിമ്രതിന്റെ വിമർശനം.

LEAVE A REPLY

Please enter your comment!
Please enter your name here