.ടി. ഉഷയോട് കേരള സര്‍ക്കാര്‍ കാട്ടിയത് കടുത്ത അവഗണനയും അനാദരവുമാണ്

0
6

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടന വേദിയില്‍, ഇന്ത്യയുടെ അഭിമാന താരവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി. ഉഷയോട് കേരള സര്‍ക്കാര്‍ കാട്ടിയത് കടുത്ത അവഗണനയും അനാദരവുമാണ്.

മേളയുടെ ബ്രാന്‍ഡ് അംബാസഡറായ പി.ടി. ഉഷ ദീപശിഖ തെളിയിക്കുമെന്നായിരുന്നു ഔദ്യോഗിക ഷെഡ്യൂളും അവര്‍ക്ക് നല്‍കിയ ക്ഷണക്കത്തിലെ ഉറപ്പും. ഇതിനായി മാത്രം മധ്യപ്രദേശില്‍ നിന്ന് യാത്രചെയ്ത് എത്തിയ കായികതാരത്തെ വേദിയില്‍ ഒരു വശത്തേക്ക് മാറ്റിനിര്‍ത്തി, സ്പോര്‍ട്സ് കോഡ് ലംഘിച്ചാണ് മുഖ്യമന്ത്രി ദീപശിഖ തട്ടിയെടുത്ത് കൊളുത്തിയത്.

കായികമേളകള്‍ രാഷ്ട്രീയക്കാരുടെ പി.ആര്‍. വര്‍ക്കിനുള്ള ഇടങ്ങളല്ല; കായികതാരങ്ങളെയും അവരുടെ അധ്വാനത്തെയും ആദരിക്കേണ്ട വേദികളാണ്. പ്രത്യേകം ക്ഷണിച്ചുവരുത്തി ഒരു കായിക ഇതിഹാസത്തെ ക്യാമറകള്‍ക്ക് മുന്നില്‍ അപമാനിച്ച ശേഷം, ‘പെട്ടെന്ന് രൂപപ്പെട്ട സാഹചര്യമാണെന്നും ആര്‍ക്കും പരാതിയില്ലെ’ന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ന്യായീകരണം അങ്ങേയറ്റം പരിഹാസ്യമാണ്. മനസ്സ് വേദനിച്ചിട്ടും ‘സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്താല്‍ മതി’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ പി.ടി. ഉഷയുടെ മഹത്വത്തിന്റെ ഒരംശം പോലും, സ്വന്തം ഇമേജ് കൂട്ടാന്‍ വെപ്രാളം കാട്ടുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇല്ലാതെപോയി.

LEAVE A REPLY

Please enter your comment!
Please enter your name here