ബാഴ്‌സയിലെ കല്ലുകടികള്‍ മാറ്റിവെച്ച് അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങളിലേക്ക് മെസി മടങ്ങുന്നു. വെള്ളിയാഴ്ച ഇക്വഡോറിന് എതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് അര്‍ജന്റീന ഇറങ്ങും. അടുത്ത ചൊവ്വാഴ്ച ബൊളീവിയയിലേക്കും മെസി അര്‍ജന്റീനിയന്‍ സംഘത്തിനൊപ്പം എത്തും.
അര്‍ജന്റീനയിലാണ് ഇക്വഡോറിന് എതിരായ മത്സരം. എന്നാല്‍ സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആശ്വാസത്തില്‍ ഇക്വഡോറിനെതിരെ മെസിക്കും സംഘത്തിനും ഇറങ്ങാനാവില്ല. 2018ല്‍ റഷ്യന്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ 2-0ന് ഇക്വഡോര്‍ ഞെട്ടിച്ചിരുന്നു. അന്ന് ഹാട്രിക് നേടിയാണ് മെസി അര്‍ജന്റീനക്ക് ജീവന്‍ കൊടുത്തത്.
പരിക്കേറ്റ മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റ നിര താരം സെര്‍ജിയോ അഗ്യുറോ കളിക്കില്ല.പിഎസ്ജി വിങ്ങര്‍ എയ്ഞ്ചല്‍ ഡി മരിയയും സ്‌കലോനിയുടെ ടീമിലില്ല. തനിക്ക് അസിസ്റ്റ് ചെയ്യാന്‍ കഴിയുന്ന രണ്ട് കളിക്കാരെ മുന്‍പില്‍ വേണമെന്നാണ് മെസിക്ക്. 2019 കോപ്പ അമേരിക്കയില്‍ ഞങ്ങള്‍ക്ക് ഫലം ലഭിച്ചത് അതിലൂടെയാണ്, സ്‌കലോനി പറഞ്ഞു.
മുന്‍നിരയില്‍ സെവിയയുടെ ലുകാസിനൊപ്പം ഡിബാലയാവുമോ, ലാതാരോ മാര്‍ട്ടിനെസ് ആവുമോ എത്തുകയെന്ന് വ്യക്തമല്ല. പുതിയ പരിശീലകന്‍ ഗുസ്താവോ അല്‍ഫാരോയുമായാണ് അര്‍ജന്റീനയുടെ വരവ്. ജനുവരിയില്‍ ഡച്ച് താരം ജോര്‍ദി ക്രഫിനെ പരിശീലകനാക്കിയെങ്കിലും ടീമിനെ ഒരു വട്ടം പോലും പരിശീലിപ്പിക്കാതെ ക്രഫ് സ്ഥാനം രാജിവെച്ചു.